കൊച്ചി: കൊച്ചിയിൽ സ്പായുടെ മറവിൽ പ്രവർത്തിച്ച അനാശാസ്യ കേന്ദ്രത്തിൽ 11 യുവതികൾ പിടിയിൽ. വൈറ്റിലയിലാണ് ഒരു സ്റ്റാർ ഹോട്ടൽ കേന്ദ്രീകരിച്ച് മസാജ് കേന്ദ്രത്തിന്റെ മറവിൽ അനാശാസ്യവും പെൺവാണിഭവും നടന്നത്. വൈറ്റില ആർട്ടിക് ഹോട്ടലിൽ നടത്തിയ റെയ്ഡിൽ 11 യുവതികളെ പൊലീസ് കസ്റ്റഡിയിലെടുത്തു.
പൊലീസിന്റെ ലഹരി വിരുദ്ധ സംഘമായ ഡാൻസാഫ് ടീം ഹോട്ടലുകൾ കേന്ദ്രീകരിച്ചുള്ള ലഹരി വിൽപ്പന പരിശോധിക്കുന്നതിനിടയിലാണ് അനാശാസ്യ കേന്ദ്രം പ്രവർത്തിക്കുന്ന വിവരം ലഭിച്ചത്. തുടര്‍ന്ന് മരട് പൊലീസിനെ വിളിച്ചുവരുത്തുകയായിരുന്നു. സൗത്ത് എസിപിയുടെ നേതൃത്വത്തില്‍ കൂടുതല്‍ പൊലീസ് എത്തി വിശദമായ പരിശോധന നടത്തി. ലഹരി ഇടപാട് നടന്നിട്ടില്ലെന്നാണ് പ്രാഥമിക വിലയിരുത്തല്‍.
ഹോട്ടലിലെ സ്പായുടെ മറവില്‍ അനാശാസ്യപ്രവര്‍ത്തനങ്ങള്‍ നടക്കുന്നതായി കണ്ടെത്തിയതിനെ തുടർന്ന് ഇവിടെയുണ്ടായിരുന്ന യുവതികളെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇതിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളും ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന സംശയത്തിൽ പരിശോധനയും ചോദ്യത്തെ ചെയ്യലും തുടരുകയാണ്.
ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട് കൊച്ചിയിലെ ഹോട്ടലുകളും ഫ്ലാറ്റുകളുമെല്ലാം പൊലീസിന്റെയും ഡാൻസാഫ് ടീമിന്റെയും നിരീക്ഷണത്തിലാണ്.















