ചെന്നൈ: തമിഴ്നാട്ടിൽ നടന്ന വാഹന അപകടത്തിൽ നാല് മലയാളികൾ മരിച്ചു. വേളാങ്കണ്ണിയിലേക്ക് പോയവരാണ് അപകടത്തിൽപ്പെട്ടത്. തിരുവനന്തപുരം സ്വദേശികളായ രജിനാഥ്, രാജേഷ്, രാഹുൽ, സജിത്ത് എന്നിവരാണ് മരിച്ചത്. ഇവർ സഞ്ചരിക്കുന്ന വാൻ തമിഴ്നാട് സർക്കാരിന്റെ ബസുമായി ഇടിക്കുകയായിരുന്നു.
തമിഴ്നാട്ടിലെ തിരുവാരൂരിന് സമീപത്തായിരുന്നു അപകടം. നാഗപ്പട്ടണത്ത് നിന്ന് രാമനാഥപുരിലേക്ക് പോവുകയായിരുന്നു ബസ്. ഏഴ് പേരാണ് വാനിൽ ഉണ്ടായിരുന്നത്. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയിലേക്ക് പ്രവേശിപ്പിച്ചിട്ടുണ്ട്.
പൊലീസ് എത്തി പ്രാഥമിക അന്വേഷണം നടത്തി. അപകടകാരണം വ്യക്തമല്ല. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.















