പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെയും പാകിസ്താൻ പ്രകോപനം തുടരുന്നതിനിടെ വ്യോമസേന മേധാവി എയർ ചീഫ് മാർഷൽ അമർ പ്രീത് സിംഗ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. നാവിക സേന മേധാവി അഡ്മിറൽ ദിനേശ് കെ ത്രിപാഠി ശനിയാഴ്ച പ്രധാനമന്ത്രിയെ കണ്ടതിന് പിന്നാലെയാണ് വ്യോമസേന മേധാവിയും എത്തിയത്. ലോക് കല്യാൺ മാർഗിലെ വസതിയിലായിരുന്നു കൂടിക്കാഴ്ചകൾ.
സംയുക്ത സൈനിക മേധാവിയും സൈനിക മേധാവികളും പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗും ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവലും പങ്കെടുത്ത ഉന്നതല തല ചർച്ചകൾക്ക് ശേഷമാണ് സൈനിക മേധാവികൾ പ്രത്യേകമായി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തുന്നത്. ഇതിനിടെ അതിർത്തിയിൽ പാകിസ്താന്റെ പ്രകോപനം തുടരുകയാണ്. ഇതിനിടെ ഓർഡൻസ് ഫാക്ടറി ബോർഡ് ജീവനക്കാരുടെ അവധികൾ അടിയന്തരമായി റദ്ദാക്കുകയും ചെയ്തു.