പാലക്കാട്: അട്ടപ്പാടിയിൽ സ്വകാര്യ ഫാമിൽ ജോലി ചെയ്യുന്ന അതിഥിതൊഴിലാളിയെ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. ഝാർഖണ്ഡ‍് സ്വദേശിയായ രവിയാണ് കൊല്ലപ്പെട്ടത്. അട്ടപ്പാട്ടി കണ്ടിയൂരിലാണ് സംഭവം. ഇവർക്കൊപ്പം ജോലി ചെയ്തിരുന്ന അസം സ്വദേശിയെയും ഭാര്യയും കാണാനില്ല. പൊലീസ് എത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് ദമ്പതികൾ ജോലിക്കെത്തിയത്. കൊലപാതകത്തിന് ശേഷം ഇവർ കേരളം വിട്ടതായാണ് സംശയം. നാല് വർഷമായി കമ്പനിയിലെ ജോലിക്കാരനാണ് രവി. അഗളി പൊലീസാണ് കേസ് അന്വേഷിക്കുന്നത്.















