എങ്ങനെയെങ്കിലും സോഷ്യൽ മീഡിയയിൽ വൈറലാവുക. അതിന് ഇനി മരിച്ചാലും കുഴപ്പമില്ല എന്ന ചിന്തയിലുള്ളവരുമുണ്ട്. അത്തരത്തിൽ ജീവൻ പണയം വച്ച് റീലെടുക്കാൻ തുനിഞ്ഞ ഗായകന് സംഭവിച്ച അമളിയാണ് സോഷ്യൽ മീഡിയയുടെ ശ്രദ്ധയാകർഷിക്കുന്നത്. വൈറലാകാൻ പുതിയൊരു കോൺസപ്റ്റുമായാണ് ഗായകൻ എത്തിയത്. പാട്ടുപാടുമ്പോൾ അല്പം തീകൂടി കത്തിയാൽ എങ്ങനെയിരിക്കും, തീപ്പൊരിയാകില്ല! അതായിരുന്നു ചിന്ത. അതിനായി ഇട്ടിരിക്കുന്ന സ്വന്തം പാന്റിനാണ് ഇയാൾ തീവച്ചത്. ശേഷം പാട്ടുപാടി സ്ലോമോഷനിൽ നടക്കാനും വീഡിയോ എടുക്കാനുമായിരുന്നു ശ്രമം. എന്നാൽ സംഭവം അല്പമൊന്ന് പാളിപോയെന്ന് മാത്രമല്ല പൊള്ളുകയും ചെയ്തു.
എരിയുന്ന തീയുമായി റീൽസ് ഷൂട്ടി തുടങ്ങി, ഗായകൻ പാട്ടും മുളാൻ തുടങ്ങി. എന്നാൽ ഇതിനിടെ കാറ്റ് വേഗത്തിൽ വീശിയതോടെ തീ ആളി പടരാനും തുടങ്ങി. ഇതോടെ ജീവൻ രക്ഷിക്കാൻ പാൻ്റ് ഊരിയെറിയുകയല്ലാതെ മറ്റു വഴികളൊന്നും ഇല്ലെന്ന് മനസിലാക്കിയ യുവാവ് ഇതിന് നടത്തിയ ശ്രമമാണ് വൈറലായത്. ക്യാമറാമാൻ ഇതെല്ലാം ഒപ്പിയെടുത്തതല്ലാതെ ആ തീകെടുത്താൻ ഒന്നു ശ്രമിച്ചതു പോലുമില്ല. സംഭവം എന്തായാലും യുവാവ് വിചാരിച്ചതിനേക്കാളും മേലെ വൈറലാവുകയും ചെയ്തു.
Singer sets his pants on fire after refusing to pay for visual effects for his music video 👀
https://t.co/DHbcheoUy4— Daily Know (@xDaily_Know) May 4, 2025















