എറണാകുളം: കോൺഗ്രസിൽ കെപിസിസി പ്രസിഡണ്ട് ആയി ആന്റോ ആന്റണിയെ നിർദ്ദേശിക്കാനുള്ള നീക്കത്തെ കണക്കിന് പരിഹസിച്ച് രാഷ്‌ട്രീയ നിരീക്ഷകൻ അഡ്വക്കേറ്റ് ജയശങ്കർ. ആന്റോ ആന്റണിക്കെതിരെ കടുത്ത വിമർശനങ്ങളാണ് അഡ്വക്കേറ്റ് ജയശങ്കർ ഉന്നയിച്ചത്.
പ്രിയങ്ക ഗാന്ധിയുടെ ഭർത്താവ് റോബർട്ട് വാദ്രയുടെ നോമിനിയാണ് ആൻഡ് ആന്റണി എന്ന് ജയശങ്കർ ആരോപിച്ചു. റോബർട്ട് വാദ്രക്കെതിരെയും അദ്ദേഹം കടുത്ത വാക്കുകൾ പ്രയോഗിച്ച് വിമർശിച്ചു. റോബർട്ട് വാദ്ര, കെ സി വേണുഗോപാൽ, രമേശ് ചെന്നിത്തല, വി ഡി സതീശൻ, എന്നിവരെ കണക്കിന് പരിഹസിച്ച ജയശങ്കർ ആന്റോ ആന്റണി കെപിസിസി പ്രസിഡന്റാണ് എന്ന് പറഞ്ഞ് അഭിമാനിക്കുന്ന ഒരു കോൺഗ്രസുകാരനും ഇയാളുടെ ഭാര്യയല്ലാതെ മറ്റാരും ഉണ്ടാകാൻ സാധ്യതയില്ല എന്നും പറഞ്ഞു. KPCC പ്രസിഡന്റാകാനിത്രയും മോശപ്പെട്ടൊരാളെ കണ്ടെത്താൻ കോൺഗ്രസ് ഹൈക്കമാണ്ടിനുമവിടെയിരിക്കുന്ന പുല്ലന്മാർക്കുമല്ലാതെ മറ്റാർക്കും പറ്റില്ല എന്നും ജയശങ്കർ പറഞ്ഞു.
“ആന്റോ ആന്റണി കത്തോലിക്കനാണ് അതുകൊണ്ട് അദ്ദേഹത്തെ കെപിസിസി പ്രസിഡന്റാക്കിക്കളയാം എന്നാണത്രേ ഇവിടുത്തെ രാഷ്‌ട്രീയ ചാണക്യൻമാരുടെ മനസ്സിലിരിപ്പ്.
രാഹുൽ ഗാന്ധിയുടെ അളിയൻ വാദ്ര എന്ന് പറയുന്ന ഒരു അലവലാതിയെ നിങ്ങൾക്ക് അറിയാമായിരിക്കും. റോബർട്ട് വാദ്ര. നിരവധി കേസുകളിൽ പ്രതിയാണ്. അയാളെ ഇന്നോ നാളെയോ മറ്റെന്നാളോ വേണമെങ്കിൽ ഇ ഡിക്കാർ കൊണ്ടുപോകും. ഇൻകം ടാക്സ് കാരും കൊണ്ടുപോകും. സിബിഐക്കാരും കൊണ്ടുപോകും. അത്രയധികം കളങ്കിതനായ ഒരു വ്യക്തിയാണ് ഈ വാദ്ര. പ്രിയങ്ക ഗാന്ധിയുടെ കെട്ടിയോൻ.
അയാളുടെ ബുദ്ധി ആണത്രേ ഈ ആന്റോ ആന്റണിയെ കെപിസിസി പ്രസിഡന്റായിട്ട് ഇവിടെ കേരളത്തിൽ കൊണ്ടുവന്ന് അവരോധിക്കാൻ.. കോട്ടയം ഡിസിസി പ്രസിഡന്റായിട്ടിരിക്കാൻ പോലും യോഗ്യതയില്ലാത്തവൻ ആണ് ഈ ആന്റോ ആന്റണി. അവനാണ് ഇനി കെപിസിസിയെ നയിച്ച് യുഡിഎഫിനെ വിജയ സോപാനത്തിലേക്ക് എത്തിക്കാൻ പോകുന്നത് ഒന്നാലോചിച്ചു നോക്കൂ. ഇതാണ് ഞാൻ പറഞ്ഞത് ഇവന്റെ തലക്കകത്ത് ചകിരിച്ചോർ അല്ലെങ്കിൽ തേങ്ങാ പിണ്ണാക്ക് ആയിരിക്കും.
കോൺഗ്രസ് പാർട്ടി ഇനി ഒരിക്കലും രക്ഷപ്പെടരുത് യുഡിഎഫ് തോറ്റ് തുന്നംപാടണം എന്ന് നിർബന്ധബുദ്ധി ഉള്ള ആളുകളാണ് ഈ പാർട്ടിയെ നയിക്കുന്നത്. അതുകൊണ്ട് വിനാശകാലേ വിപരീത ബുദ്ധി എന്ന് പറയുന്നത് വെറുതെയല്ല.
കെപിസിസി പ്രസിഡന്റായ ആൾ കത്തോലിക്കാനാണ് എന്നുള്ളതുകൊണ്ട് ആളുകൾ വെന്തിങ്ങ നോക്കിയിട്ട് അല്ലല്ലോ വോട്ട് ചെയ്യുന്നത്.. വെന്തിങ്ങ നോക്കിയിട്ടാണ് വോട്ട് ചെയ്യുന്നതെങ്കിൽ ശരിയാണ്. അല്ലെങ്കിൽ കുരിശ് നോക്കിയിട്ടാണ് വോട്ട് ചെയ്യുന്നതെങ്കിൽ ശരിയാണ്.
ആത്മാഭിമാനമുള്ള ഏതെങ്കിലും കത്തോലിക്കൻ ഈ ആന്റോ ആന്റണി കെപിസിസി പ്രസിഡന്റായി എന്നുള്ള ഒറ്റ കാരണത്താൽ വേറെ ഒരു കാരണവും കൂടാതെ കോൺഗ്രസിന് വോട്ടു ചെയ്യുമോ. അല്ലെങ്കിൽ യുഡിഎഫിനെ വോട്ട് ചെയ്യുമോ. ആന്റോ ആന്റണി കെപിസിസി പ്രസിഡന്റാണ് എന്ന് പറഞ്ഞ് അഭിമാനിക്കുന്ന ഒരു കോൺഗ്രസുകാരനും ഇയാളുടെ ഭാര്യയല്ലാതെ മറ്റാരും ഉണ്ടാകാൻ സാധ്യതയില്ല”. അഡ്വക്കേറ്റ് ജയശങ്കർ പറഞ്ഞു.
സ്വകാര്യ യൂട്യൂബ് ചാനലിലെ തന്റെ പ്രതിദിന രാഷ്‌ട്രീയ വിശകലന പരിപാടിയിലാണ് അഡ്വക്കേറ്റ് ജയശങ്കർ ഈ വിമർശനങ്ങൾ ഉന്നയിച്ചത്.