മറ്റൊരാളുടെ വളർത്തു നായ ഓടിച്ചു, കടിയേൽക്കാതെ രക്ഷപ്പെടാൻ യുവതി ചാടിയത് 20 അടി താഴ്ചയിലേക്ക്. ഗ്രേറ്റർ നോയിഡയിലെ എക്കോ വില്ലേജ് 1 സൊസൈറ്റിയിൽ നടന്ന ഞെട്ടിപ്പിക്കുന്ന സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. 37-കാരി പോഡിയത്തിൽ നിന്ന് വീഴുന്നതിന്റെ വീഡിയോയാണ് പുറത്തുവന്നത്. ഇവർക്ക് ഗുരുതരമായി പരിക്കേറ്റു. ഉടനെ ആശുപത്രിയിൽ എത്തിച്ച യുവതിയെ ഓപ്പറേഷൻ തിയേറ്ററിൽ പ്രവേശിപ്പിച്ചു, ശസ്ത്രക്രിയക്ക് വിധേയയാക്കിയെന്നാണ് സൂചന.
സംഭവത്തിന്റെ ദൃശ്യങ്ങൾ പ്രദേശത്ത് സ്ഥാപിച്ചിരുന്ന സിസിടിവിയിലാണ് പതിഞ്ഞത്. യുവതി നടന്നുവരുന്നതിനിടെ നായ കുരച്ചുകൊണ്ട് പാഞ്ഞടുക്കുന്നതും ഇവർ പേടിച്ച് നടപ്പാതയുട കൈവരിയിൽ കയറുന്നതും ബാലൻസ് തെറ്റി വീഴുന്നതുമാണ് വീഡിയോ. മറ്റൊരു വിഷ്വലിൽ ഇവർ വീഴുന്നത് കണ്ട് ഓരാൾ ഓടിയടുക്കുന്നുമുണ്ട്. നട്ടെല്ലിന് പരിക്കേറ്റ ഇവരെ സ്വകാര്യ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. പതിവായുള്ള രാവിലെ നടത്തത്തിനാണ് അവർ പോയതെന്ന് യുവതിയുടെ ഭർത്താവ് പറഞ്ഞു. മറ്റൊരു യുവതിയാണ് വളർത്തുനായയുമായി എത്തിയത്. ഈ നായയാണ് ആക്രമണം നടത്തിയത്. നാലുമാസം പ്രായമായ ഒരു കുഞ്ഞും യുവതിക്കുണ്ട്.
ग्रेटर नोएडा वेस्ट की सुपरटेक इको विलेज-1 सोसायटी में बड़ा हादसा!
पोडियम पर कुत्ते के पीछे भागने से एक महिला बाउंड्री से नीचे गिर गई और गंभीर रूप से घायल हो गई।
आरोप है कि कुत्ते को टहला रही महिला उसे काबू में नहीं रख सकी, जिससे ये हादसा हुआ। pic.twitter.com/TCHUHFiQGJ— Greater Noida West (@GreaterNoidaW) May 5, 2025