ഇസ്ലാമാബാദ്: പാകിസ്താനിലും പാക് അധിനിവേശ കശ്മീരിലും 9 ഭീകരതാവളങ്ങളിൽ ഇന്ത്യ നടത്തിയിൽ ഓപ്പറേഷൻ സിന്ദൂറിൽ കൊല്ലപ്പെട്ടത് 80 ൽ അധികം ഭീകരരാണ്. ആക്രമണത്തിൽ കൊല്ലപ്പെട്ട ഭീകരരുടെ ശവസംസ്കാര ചടങ്ങുകൾ ഭീകരരും പാക് സൈന്യവും ഒത്തുചേർന്ന് നടത്തുന്ന വീഡിയോകളാണ് ഇപ്പോൾ പുറത്തുവരുന്നത്.
ലാഹോറിനടുത്തുള്ള മുരിദ്കെയിലെ ഭീകര കേന്ദ്രത്തിൽ ഇന്ത്യൻ സൈനിക ആക്രമണത്തിൽ കൊല്ലപ്പെട്ട മൂന്ന് പേരുടെ ശവസംസ്കാര പ്രാർത്ഥനകൾക്ക് ലഷ്കർ-ഇ-തൊയ്ബ (എൽഇടി) ഭീകരനായ ഹാഫിസ് അബ്ദുൾ റൗഫ് നേതൃത്വം നൽകി. പാകിസ്താൻ സൈനികർ, പൊലീസ്, സിവിൽ ഉദ്യോഗസ്ഥർ, ഹാഫിസ് സയീദ് സ്ഥാപിച്ച നിരോധിത ജമാഅത്ത്-ഉദ്-ദവ (ജെയുഡി) അംഗങ്ങൾ എന്നിവർ സംസ്കാര ചടങ്ങിൽ പങ്കെടുത്തു.
The man in white salwar kameez at the start of the video is Hafiz Abdul Rauf, a LeT terrorist.
He is leading funeral prayers for terrorists killed in Indian strikes, attended jointly by the Pakistani Army, police, and civilians. Hope this wakes up those, Indians included, who… pic.twitter.com/M7hlyxEgPf
— THE SKIN DOCTOR (@theskindoctor13) May 7, 2025
ഖാരി അബ്ദുൾ മാലിക്, ഖാലിദ്, മുദാസിർ എന്നീ ഭീകരർ ജമാഅത്ത് ഉദ്‌വദ അംഗങ്ങളാണെന്നും ആക്രമണത്തിൽ തകർന്ന ഒരു പള്ളിയിൽ പ്രാർത്ഥനാ നേതാക്കളായും പരിചാരകരായും പ്രവർത്തിച്ചിരുന്നതായും വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു. പിഒകെയിലെ മുസാഫറാബാദിൽ നിന്നുള്ള ഒരു വീഡിയോയിൽ ഭീകരന്റെ മൃതദേഹം ഒരു ശവപ്പെട്ടിയിൽ കൊണ്ടുപോകുന്നത് കാണിച്ചു. മറ്റൊരു വീഡിയോയിൽ പാകിസ്താൻ പതാകയിൽ പൊതിഞ്ഞ ശവപ്പെട്ടികൾ വഹിച്ചുകൊണ്ട് പാകിസ്താൻ സൈനികർ മുരിദ്കെയിൽ നിൽക്കുന്ന ദൃശ്യങ്ങളുമുണ്ട്.
आतंकी याकूब सूअर मुगल मारा गया। जनाजा बड़ी जल्दी निकाल दिया इन्होंने। कुछ समय रुकते तो और भी एक साथ हो जाते। https://t.co/4N9liZXWck
— Ajeet Bharti (@ajeetbharti) May 7, 2025
ഏപ്രിൽ 22-ന് പഹൽഗാമിൽ 26 പേരുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണത്തിനുള്ള പ്രതികാരമായിരുന്നു ഇന്ത്യയുടെ ഓപ്പറേഷൻ സിന്ദൂർ. സവായ് നല്ല, സർജാൽ, മുറിദ്കെ, കോട്ലി, കോട്ലി ഗുൽപൂർ, മെഹ്മൂണ ജോയ, ഭീംബർ, ബഹാവൽപൂർ എന്നീ ഒമ്പത് ഭീകര കേന്ദ്രങ്ങളിലാണ് ഇന്ത്യ വ്യോമാക്രമണം നടത്തിയത്. പാകിസ്താനിലെ ബഹവൽപൂരിൽ ഇന്ത്യൻ വ്യോമാക്രമണത്തിൽ ജെയ്‌ഷെ മുഹമ്മദ് തലവൻ മസൂദ് അസ്ഹർ തന്റെ കുടുംബത്തിലെ പത്ത് അംഗങ്ങളും നാല് സഹായികളും കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്.















