സോനുസിഗനത്തിന്റെ ഗാനം കുലദള്ളി കീല്യാവുഡോ എന്ന ചിത്രത്തിൽ നിന്ന് അണിയറ പ്രവർത്തകർ നീക്കി. ഒരു പ്രസ്താനവയും ഇതു സംബന്ധിച്ച് അവർ പുറത്തിറക്കിയിട്ടുണ്ട്. ‘മനസു ഹാത്തടെ’ എന്ന ഗാനമാണ് സോനു നിഗം ആലപിച്ചിരുന്നത്.
സോനു നിഗം മികച്ച ഗായകനെന്നതിൽ തർക്കമില്ല. എന്നാൽ സംഗീത പരിപാടിയിൽ കന്നഡയെക്കുറിച്ച് അദ്ദേഹം പറഞ്ഞതിൽ ഞങ്ങൾ അസ്വസ്ഥരാണ്. ആ അപമാനം ഒരിക്കലും ഞങ്ങൾക്ക് സഹിക്കാനാകില്ല.
അതിനാൽ ചിത്രത്തിൽ നിന്ന് അദ്ദേഹത്തിന്റെ ഗാനം നീക്കി— എന്നായിരുന്നു പ്രസ്താവന. മനോമൂർത്തി സംഗീതം ചെയ്ത ഗാനമാണ് ചിത്രത്തിൽ നിന്ന് നീക്കിയത്. സോനു നിഗത്തിനൊപ്പം ഇന്ദു നാഗരാജാണ് ആലപിച്ചിരുന്നത്. ഈ ഗാനം സോനു നിഗം തന്റെ യുട്യൂബ് ചാനലിൽ ഉൾപ്പെടുത്തിയിരുന്നു.
കോളേജിൽ നടന്ന സംഗീത നിശയിൽ കന്നഡ ഗാനം തുടർച്ചയായി ആവശ്യപ്പെട്ട ആരാധകനോട് ഇങ്ങനെയുള്ള പെരുമാറ്റം കൊണ്ടാണ് പഹൽഗാം ഭീകരാക്രമണം ഉണ്ടായതെന്ന തരത്തിലായിരുന്നു സോനു നിഗത്തിന്റെ പ്രതികരണം. വിമർശനം രൂക്ഷമായതോടെ ഗായകൻ മാപ്പ് പറയുകയും വിശദീകരണം നൽകുകയും ചെയ്തിരുന്നു. എന്നാൽ താരത്തിനെതിരെ പൊലീസ് കേസെടുത്തിരുന്നു.















