ഇന്ത്യയുടെ മിസൈൽ പാകിസ്ഥാനിൽ വീണപ്പോൾ ചിലർക്ക് പൊള്ളിയെന്ന് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ.ബി ഗോപാലകൃഷ്ണൻ. അവരിപ്പോൾ സമാധാന പ്രേമവുമായി രംഗത്ത് വന്നിരിക്കുന്നു. പഹൽഗാമിലെ കൂട്ടകുരുതിയിൽ മൗനം അവലംബിച്ചവരും ഗാസയുടെ റോക്കറ്റിനെ പിന്തുണച്ചവരുമാണ് ഈ കൂട്ടർ. പഹൽഗാം സംഭവത്തിൽ പ്രതിഷേധിക്കാത്തവർ മിസൈൽ വീണപ്പോൾ സങ്കടപ്പെടുന്നതെന്തു കൊണ്ട്? യുദ്ധം ഒന്നിനും ശാശ്വത പരിഹാരമല്ല പക്ഷെ ഇന്ത്യയിലെ നിരപരാധികൾ കൊല്ലപ്പെടുമ്പോൾ ഭരണാധികാരി വീണ വായിച്ച് രസിക്കണോ.
ഒരു വിളിപ്പാടിനരികെയുള്ള വിധവയുടെ നിലവിളി കേൾക്കാതെ സുടാപ്പികളോടൊപ്പം ഗാസക്ക് വേണ്ടി കൈയടിച്ച ഹമാസിന്റെ റോക്കറ്റിനെ തെക്കെ മുനമ്പിലിരുന്ന് തീ കൊളുത്തി സ്വരാജ്യ യുദ്ധം എന്ന് വാഴ്‌ത്തിപ്പാടുന്നവർ മാതൃരാജ്യത്തിന്റെ നിലനിൽപ്പിന് വേണ്ടിയുള്ള ചെറുത്ത് നിൽപ്പിനെ സമാധാന പ്രേമം കൊണ്ട് പ്രഹരിക്കുന്നത് അപഹാസ്യം. പേരിൽ പോലും കാപട്യം കാട്ടുന്ന ഈ കൂട്ടർ സ്വരാജ് അല്ല സുടാപ്പിരാദ് ആണ് ആഗ്രഹിക്കുന്നത്.
150 കോടി ജനങ്ങൾക്ക് സുരക്ഷിതമായി ഉറങ്ങാൻ കഴിയുക എന്നതാണ് എത് ഭരണകൂടത്തിന്റേയും പ്രഥമ കടമ. അത് നിർവഹിക്കുമ്പോൾ ഇരവാദം ഉയർത്തി പ്രതിരോധിക്കുന്നത് സാമാന്യ ബോധത്തിന് നിരക്കാത്തതാണ്. മതം നോക്കി വെടിവച്ച കാശ്മീർ ഭീകരരെ പോരാളികൾ എന്ന് വിശേഷിപ്പിക്കുകയും ഗാസയിൽ നിന്നും ഉയർന്ന റോക്കറ്റിന്റെ ദൂരം നോക്കി കയ്യടിക്കുകയും ചെയ്യുന്നവരാണ് പാകിസ്താനിൽ ഇന്ത്യയുടെ മിസൈൽ വീണപ്പോൾ സങ്കടപ്പെടുന്നത്.
എന്താണ് നിങ്ങളുടെ ലക്ഷ്യം. നീങ്ങൾ സമാധാന കാംക്ഷികളാണങ്കിൽ ലോകത്തെ വിടേയും ഉള്ള ആക്രമണത്തെ അപലപിക്കണം. സെലക്ടീവ് സങ്കടം ജുഗുപ്സാവഹമാണ്. മാതൃരാജ്യത്തിനെതിരെ അകാരണമായി ആയുധവും അക്രമ വുമായി അതിനെ അപലപിക്കാറനുംഎതിർക്കാനും കഴിയണം. മാതൃരാജ്യത്തോടപ്പം നിൽക്കാൻ കഴിയണം. സമാധാനത്തിന്റെ പരിച ഉയർത്തി ഭീകരവാദികൾക്ക് സംരക്ഷണം കൊടുക്കുന്ന നിലപാട് നിന്ദ്യമാണ്. നിലപാട് തിരുത്താൻ ഈ സമാധാന സങ്കട വാദികൾ തയ്യാറാകണമെന്നും ഗോപാലകൃഷ്ണൻ പറഞ്ഞു.















