പാലക്കാട്: അട്ടപ്പാടിയിൽ ആൾക്കുട്ട ആക്രമണത്തിൽ കൊല്ലപ്പെട്ട മധുവിന്റെ അമ്മയ്‌ക്ക് ഒടുവിൽ ഭൂമിയായി. മധുവിന്റെ ഓർമകൾ ഉറങ്ങുന്ന മണ്ണ് രേഖാമൂലം അമ്മ മല്ലിക്ക് പതിച്ചുനൽകി. വനംവകുപ്പിന്റെ കൈവശമുള്ള പുതൂർ കടുകുമണ്ണയിലെ 3.45 ഹെക്ടർ ഭൂമിയാണ് മല്ലിക്ക് സ്വന്തം പേരിൽ പതിച്ചുകിട്ടിയത്.
കാലങ്ങളായി തങ്ങൾ താമസിക്കുന്ന മണ്ണാണ് ഇതെന്നും ഒരുപാട് സന്തോഷമുണ്ടെന്നും മധുവിന്റെ അമ്മ പറഞ്ഞു. “ഞങ്ങൾ ജനിച്ചുവളർന്ന മണ്ണാണിത്. അപ്പനപ്പുപ്പന്മാരും ജനിച്ചതും വളർന്നതുമൊക്കെ അവിടെയാണ്. പത്താം വയസ് മുതൽ മധുവും ഇവിടെയാണ് താമസിച്ചത്. സ്വന്തമെന്ന് പറയാൻ കടലാസൊന്നും കിട്ടിയിരുന്നില്ല. ഇപ്പോൾ അതായിയെന്നും” മല്ലി പ്രതികരിച്ചു.