ആലപ്പുഴ: വളർത്തുനായയുടെ നഖംകൊണ്ട് പോറലേറ്റ പതിനേഴുകാരൻ മരിച്ചു. തകഴി ദേവസ്വം ബോർഡ് ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ്ടു വിദ്യാർത്ഥിയായി സൂരജാണ് മരിച്ചത്. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണപ്പെട്ടത്.
ബന്ധുവിന്റെ വീട്ടിലെ വളർത്തുനായയിൽ നിന്നാണ് വിദ്യാർത്ഥിക്ക് പരിക്കേറ്റത്. നായയുടെ നഖംകൊണ്ട് പോറലേറ്റതിന് ദിവസങ്ങൾക്ക് ശേഷം സൂരജിന് ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ടിരുന്നു. തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. പേവിഷബാധ പ്രതിരോധ വാക്സിനുകൾ എടുത്തിരുന്നില്ല. പോസ്റ്റുമോർട്ടത്തിന് ശേഷം മാത്രമേ വിശദവിവരങ്ങൾ അറിയാനാവുകയുള്ളു.















