കഴിഞ്ഞ രാത്രിയിൽ പാകിസ്താൻ ലക്ഷ്യം വച്ചത് 36 ഇന്ത്യൻ കേന്ദ്രങ്ങളെയാണെന്ന് കേണൽ സോഫിയ ഖുറേഷി വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. ജമ്മുകശ്മീർ, രാജസ്ഥാൻ, പഞ്ചാബ് എന്നിവിടങ്ങളിലെ കേന്ദ്രങ്ങളെയാണ് പാകിസ്താൻ ആക്രമിക്കാൻ ശ്രമിച്ചത്. ഇന്ത്യയെ ആക്രമിക്കാൻ തൊടുത്ത 300-400 തുർക്കി ഡ്രോണുകൾ സൈന്യം തകർത്തു. ഇന്ത്യ തിരിച്ചടിക്കുന്ന സമയം യാത്രാ വിമാനങ്ങളെ കവചമായി ഉപയോഗിച്ചു. ഈ സമയം ദമാമിൽ നിന്ന് ലാഹോറിലേക്ക് വിമാനം പറന്നതായും പ്രതിരോധ ഉദ്യോഗസ്ഥർ വ്യക്തമാക്കി.
നിരീക്ഷണത്തിനുള്ള ഡ്രോണുകളായിരുന്നു ഇവയിലേറെയുമെന്നാണ് സൂചന. ഇന്ത്യയുടെ വ്യോമപ്രതിരോധ മാർഗം ഉപയോഗിച്ചാണ് ഇവ തകർത്തത്. നാലുവ്യോമ താവളങ്ങളെ ആക്രമിച്ചത് ആയുധങ്ങൾ വഹിക്കുന്ന ഡ്രാണുകൾ ഉപയോഗിച്ച്. നിയന്ത്രണ രേഖയിൽ പാകിസ്താൻ നടത്തിയ വെടിവയ്പ്പിലും കനത്ത ഷെല്ലിംഗിലും ഒരു സൈനികൻ ഉൾപ്പടെ 16 പേർ കൊല്ലപ്പെട്ടതായും സോഫിയ ഖുറേഷി വ്യക്തമാക്കി.
പാകിസ്താന്റെ നാലു കേന്ദ്രങ്ങളിൽ നടത്തിയ പ്രത്യാക്രമണങ്ങളിൽ അവരുടെ വ്യോമപ്രതിരോധ സംവിധാനം തകർത്തു. ലാഹോറിലെ ചൈനീസ് നിർമിത എച്ച് ക്യു-9 സംവിധാനമാണ് തകർത്തത്. ഇന്ത്യ പൂഞ്ചിലെ ഗുരുദ്വാര ലക്ഷ്യമിട്ട് തകർത്തുവെന്ന വ്യാജ വാർത്തയും പാകിസ്താൻ പ്രചരിപ്പിച്ചു. വർഗീയ ധ്രുവീകരണത്തിനായിരുന്നു ശ്രമം. പാകിസ്താൻ കന്യാസ്ത്രീ മഠത്തിന് സമീപവും ഷെല്ലാക്രമണം നടത്തി