പൊതുവേദിയിൽ കുഴഞ്ഞു വീണ് നടൻ വിശാൽ. സൗന്ദര്യ മത്സരത്തിന് ആശംസകൾ അറിയിച്ച് തിരികെ പോകാൻ തുടങ്ങുമ്പോഴാണ് താരം ബോധരഹിതനായി വീണത്. വില്ലുപുരം ജില്ലയിലെ കൂവഗത്തായിരുന്നു സംഭവം. നടൻ കുഴഞ്ഞു വീഴുന്നതിന്റെയും മറ്റും ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചു. ആശുപത്രിയിൽ എത്തിച്ച നടന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് അവർ വ്യക്തമാക്കി.
കൂവഗം കൂത്താണ്ടവർ ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് ട്രാൻസ്ജെൻഡറുകളുടെ സൗന്ദര്യ മത്സരം ഒരുക്കുന്നത് പതിവാണ്. മുഖ്യാതിഥിയായാണ് നടൻ വേദിയിലെത്തിയത്. മത്സരാർത്ഥികളുമായി സംസാരിച്ച് മടങ്ങുന്നതിനിടെയാണ് നടൻ കുഴഞ്ഞു വീണത്. ഉച്ച ഭക്ഷണം കഴിക്കാതിരുന്നതുകെണ്ടുള്ള ക്ഷീണത്തെ തുടർന്നാണ് ഇത് സംഭവിച്ചതെന്നും അല്ലാതെ നടന് മറ്റ് ആരോഗ്യ പ്രശ്നങ്ങളില്ലെന്നും അദ്ദേഹത്തിന്റെ ടീം വ്യക്തമാക്കി.
കൃത്യമായ സമയത്ത് കഴിക്കണമെന്ന് മെഡിക്കൽ ടീം അദ്ദേഹത്തോടു നിർദേശിച്ചിട്ടുണ്ടെന്നും വാർത്താക്കുറിപ്പിൽ അവർ അറിയിച്ചു. നേരത്തെയും വിശാൽ ആരോഗ്യം ക്ഷയിച്ച നിലയിൽ പൊതുവേദിയിൽ എത്തിയിരുന്നു. അന്ന് താരത്തിന് മൈക്ക് പോലും നേരെ പിടിക്കാനാകാതെ കൈകൾ വിറയ്‌ക്കുന്നുണ്ടായിരുന്നു. അന്ന് താരത്തിന്റെ ടീം പറഞ്ഞത് പനിയെന്നായിരുന്നു.
Hero #Vishal participated in an event in Koovagam, Villupuram district, Tamil Nadu.
Vishal faints on stage and recovered after receiving immediate first aid
📸 ChotaNewsApp pic.twitter.com/gCbXllXTL2
— Indiansainma (@IndianSainma) May 12, 2025
View this post on Instagram
“>