കന്നഡയിലെ ടെലിവിഷൻ-സിനിമ താരം രാകേഷ് പൂജാരി അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നാണ് താരം അന്തരിച്ചതെന്ന് കുടുംബം അറിയിച്ചു. 34-ാം വയസിലായിരുന്നു വിയോഗം. ഉടുപ്പിയിൽ സുഹൃത്തിന്റെ വിവാഹാഘോഷത്തിൽ പങ്കെടുക്കുന്നതിനിടെയാണ് ഹൃദയാഘാതമുണ്ടായത്. ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഋഷഭ് ഷെട്ടിയുടെ കാന്താര ചാപ്റ്റർ 1ൽ നടന്റെ ഭാഗങ്ങളുടെ ഷൂട്ടിംഗ് പൂർത്തിയായിരുന്നു. രാകേഷ് ഖില്ലാഡിഗളു കന്നഡ കോമഡി റിയാലിറ്റി ഷോയിലൂടെയാണ് ശ്രദ്ധേയനായത്. മൂന്നാം സീസണിലെ രാകേഷിന്റെ സംഘമാണ് ഒന്നാം സ്ഥാനം നേടിയത്.മെഹിന്ദി ആഘോഷത്തിൽ ഡാൻസും പാട്ടുകളുമായി വലിയ സന്തോഷത്തിലായിരുന്ന താരം പെട്ടെന്ന് ക്ഷീണിതനാവുകയും കുഴഞ്ഞു വീഴുകയുമായിരുന്നു.
ഇതിന് മുൻപ് തനിക്ക് വയ്യെന്ന കാര്യം നടൻ സുഹൃത്തത്തളെ അറിയിച്ചു. ഉടനെ ആശുപത്രിയിൽ എത്തിച്ചു. പിന്നീട് നടന്റെ സുഹൃത്തായ ഗേവിന്ദ് ഗൗഡ നടന്റെ മരണം സ്ഥിരീകരിക്കുകയായിരുന്നു. രാകേഷിന്റെ പ്ലേറ്റ്ലെറ്റ് കൗണ്ട് ക്രമാധീതമായി കുറഞ്ഞതായും ഹൃദയാഘാതം സംഭവിച്ചെന്നും വ്യക്തമാക്കി. രാകേഷിന് മറ്റ് ആരോഗ്യ പ്രശ്നങ്ങളുണ്ടായിരുന്നില്ലെന്ന് കുടുംബം അറിയിച്ചു. അസ്വാഭാവികമരണത്തിന് കര്‍കാല ടൗണ്‍ പോലീസ് കേസെടുത്തു.