ടെസ്റ്റ് ക്രിക്കറ്റ് മതിയാക്കിയ ഇന്ത്യയുടെ മുൻ നായകൻ വിരാട് കോലിക്ക് ആദരവറിയിച്ച് കായിക ലോകം. ടെന്നീസ് ഇതിഹാസവും സെർബിയൻ താരവുമായ നൊവാക് ജ്യോക്കോവിച്ച് ഇൻസ്റ്റഗ്രാമിൽ കോലിയുടെ പോസ്റ്റ് ഷെയർ ചെയ്താണ് താരത്തിന് ആദരവ് അർപ്പിച്ചത്. ഇതിനൊപ്പം അവിശ്വസനീയമായ ഇന്നിംഗ്സ് എന്നൊരു കാപ്ഷനും അദ്ദേഹം നൽകിയിരുന്നു.
ഇതിനൊപ്പം ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബായ മാഞ്ചസ്റ്റർ സിറ്റിയും ഫിഫയും ആദരവ് നൽകി. ആശംസകൾ അറിയിച്ചുകൊണ്ട് അവരുടെ ഔദ്യോഗിക എക്സ് ഹാൻഡിലിൽ കോലിയും അനുഷ്കയും സിറ്റിയുടെ ജഴ്സിയുമായി നിൽക്കുന്ന ചിത്രമാണ് അവർ പങ്കിട്ടത്. അസാമാന്യമായ ഒരു റെഡ് ബോൾ ക്രിക്കറ്റ് യാത്രയ്‌ക്ക് അഭിനന്ദനങ്ങൾ എന്നാണ് ഫിഫ കുറിച്ചത്. ഐതിഹാസികമായ കരിയറിന് അഭിനന്ദനങ്ങൾ എന്ന് ബയേൺ മ്യൂണിക്കും ഹാരി കെയ്നിനൊപ്പമുള്ള കോലിയുടെ ചിത്രം ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചുകൊണ്ട് ക്രിക്കറ്റ് ഇതിഹാസത്തിന് ആശംസകൾ അറിയിച്ചിട്ടുണ്ട്.
All the best in your retirement from Test cricket, @imVkohli 🩵 pic.twitter.com/qLVTshXxVY
— Manchester City (@ManCity) May 12, 2025
View this post on Instagram
“>
NOVAK DJOKOVIC’S INSTAGRAM STORY FOR VIRAT KOHLI. 🐐🇮🇳 pic.twitter.com/6K50IMdVcH
— Mufaddal Vohra (@mufaddal_vohra) May 12, 2025
“>