ടെസ്റ്റിൽ നിന്ന് വിരമിച്ച ഇന്ത്യയുടെ മുൻ നായകൻ വിരാട് കോലി ഗുരുവിന്റെ അനുഗ്രഹം തേടി എത്തിയത് വൃന്ദാവനത്തിൽ.ശ്രീ പ്രേമാനന്ദ് ഗോവിന്ദ് ശരൺ ജി മഹാരാജിന്റെ ആശ്രമത്തിലാണ് വിരാട് കോലിയും ഭാര്യയും നടിയുമായ അനുഷ്കയും എത്തിയത്. ഇവർ ആദ്യമായിട്ടല്ല, ഇവിടെ എത്തുന്നത്. ഉത്തർ പ്രദേശിലെ മഥുരയിലാണ് ആശ്രമം.
മീഡിയകൾക്ക് മുഖം നൽകാതെയാണ് ഇരുവരും ഗുരുവിനെ കാണാൻ ആശ്രമത്തിലെത്തിയത്.ഇതിന്റെ വീഡിയോകൾ പുറത്തുവന്നിട്ടുണ്ട്. ഇരുവരും എത്തുന്നതും ഗുരുവിന്റെ പാദങ്ങളിൽ വണങ്ങുന്നതും .ശ്രീ പ്രേമാനന്ദ് ഗോവിന്ദ് ശരൺ ജി മഹാരാജ് ഇരുവരോടും ദീർഘനേരം സംസാരിക്കുന്നതുമായ വീഡിയോയാണ് പുറത്തുവന്നത്.
ഇതിന് ശേഷം ഗുരുവിന്റെ അനുയായികൾ വിരാട് കോലിയെയും അനുഷ്കയെയും പൊന്നാട അണിയിച്ച് ആദരിക്കുന്നുണ്ട്. കഴിഞ്ഞ ദിവസമാണ് വിരാട് കോലി ഇസ്റ്റഗ്രാം പോസ്റ്റിലൂടെ വിരമിക്കൽ പ്രഖ്യാപിച്ചത്. ടെസ്റ്റിൽ 123 മത്സരങ്ങളിൽ നിന്ന് 9,230 റൺസാണ് താരം സ്കോർ ചെയ്തത്. രാജ്യത്തിനായി ഏറ്റവും അധികം ടെസ്റ്റ് റൺസ് നേടുന്ന നാലമത്തെ താരമായാണ് കോലി വെള്ളക്കുപ്പായം അഴിച്ചത്.
Virat Kohli & Anushka Sharma से पूज्य महाराज जी की क्या वार्तालाप हुई ? Bhajan Marg pic.twitter.com/7IWWjIfJHB
— Bhajan Marg (@RadhaKeliKunj) May 13, 2025















