മാർഗമല്ല ലക്ഷ്യമാണ് പ്രധാനമെന്ന വാക്യത്തെ അന്വർത്ഥമാക്കുകയാണ് കർണാടകയിലെ കൽബുർഗിയിൽ നിന്നുള്ള ഭക്തൻ. എഴുപതുകാരൻ ഉത്തരാഖണ്ഡിലെ കേദാർനാഥ് ധാമിലേക്കുള്ള തീർത്ഥയാത്ര സംഘത്തോടൊപ്പം കാൽനടയായി താണ്ടിയത് 2,200 കിലോമീറ്ററാണ്. വാർദ്ധക്യത്തിന്റെ ക്ലേശങ്ങൾ വകവയ്‌ക്കാതെ 60 ദിവസങ്ങൾകൊണ്ട് ഭഗവാന്റെ സന്നിധിയിലെത്തിയ നിർവൃതിയിലാണ് വയോധികൻ. യാത്രയുടെ വീഡിയോ വൈറലായതോടെ അദ്ദേഹത്തിന്റെ തികഞ്ഞ ആത്മസമർപ്പണത്തിന് മുന്നിൽ ആദരവോടെ കയ്യടിക്കുകയാണ് സോഷ്യൽ മീഡിയ.
മാർച്ച് മൂന്നിനാണ് വൃദ്ധൻ ഭക്തരുടെ സംഘത്തോടൊപ്പം കൽബുർഗിയിൽ നിന്ന് കാൽ അന്ധയായി യാത്ര ആരംഭിച്ചത്. വെല്ലുവിളി നിറഞ്ഞ കാലാവസ്ഥയും ദുർഘടമായ ഭൂപ്രകൃതിയും വകവയ്‌ക്കാതെ, സംഘം മെയ് 1 ന് പുണ്യകേദാർനാഥ് ക്ഷേത്ര സന്നിധിയിൽ എത്തിച്ചേർന്നു. ഏകദേശം രണ്ട് മാസത്തോളം സമതലങ്ങളിലൂടെയും വനങ്ങളിലൂടെയും പർവതങ്ങളിലൂടെയും കാൽനടയായി 2,200 കിലോമീറ്റർ സഞ്ചരിച്ച യാത്രയുടെ ദൃശ്യങ്ങൾ സംഘം സമൂഹ മാദ്ധ്യമങ്ങളിലും പങ്കുവച്ചിരുന്നു. യാത്രപൂർത്തിയാക്കാനായത് ഈശ്വരന്റെ അനുഗ്രഹമാണെന്ന് 70 കാരനായ വൃദ്ധൻ വീഡിയോയിൽ പറയുന്നുണ്ട്.
12000 km Padyatra from Karnataka to Kedarnath
Hindu Dharma is Sanatan because of the Bhakts like him
Har Har Mahadev 🔥 pic.twitter.com/bNphehFL8t
— Sheetal Chopra 🇮🇳 (@SheetalPronamo) May 15, 2025
വൃദ്ധന്റെ അചഞ്ചലമായ ഭക്തിക്കും ആത്മസമർപ്പണവും അതിശയിപ്പിക്കുന്നതാണെന് സോഷ്യൽ മീഡിയ ഉപയോക്താക്കളും അഭിപ്രായപ്പെട്ടു. “ശുദ്ധമായ ഭക്തിക്ക് മാത്രമേ ഇത്തരം നേട്ടങ്ങളിലേക്ക് നയിക്കാൻ കഴിയൂ. ഹർ ഹർ മഹാദേവ്,” ഒരു ഉപയോക്താവ് കുറിച്ചു.
“അഗാധമായ ഭക്തിക്ക് മുന്നിൽ തലകുനിച്ചുകൊണ്ട്, ഈ വൃദ്ധ ഭക്തൻ ബാബ കേദാറിന്റെ ദർശനത്തിനായി കർണാടകയിൽ നിന്ന് കേദാർനാഥിലേക്ക് 60 ദിവസം നടന്നു. ശുദ്ധമായ വിശ്വാസത്തിന്റെ യാത്ര,” മറ്റൊരാൾ കുറിച്ചു.