ഭ്രമയുഗത്തിന് ശേഷം രാഹുൽ സദാശിവൻ ചെയ്യുന്ന പ്രണവ് മോഹൻലാൽ ചിത്രമായ ഡീയസ് ഈറേയുടെ ഫസ്റ്റ് ലുക്ക് പുറത്തെത്തി. ഹൊറർ ത്രില്ലർ ജോണറിന്റെ വ്യത്യസ്ത സാദ്ധ്യതകൾ കുടൂതലായി ഉപയോഗിക്കുന്ന ചിത്രമാകും ഡീയസ് ഈറേ. വർഷങ്ങൾക്ക് ശേഷം എന്ന ചിത്രത്തിന് ശേഷം പ്രണവ് അഭിനയിക്കുന്ന ചിത്രം കൂടിയാണിത്. ക്രോധത്തിന്റെ ദിനം എന്ന അർത്ഥം വരുന്ന ‘ദി ഡേ ഓഫ് റാത്ത്’ എന്നതാണ് ചിത്രത്തിന്റെ ടൈറ്റിൽ ടാഗ് ലൈൻ.
രാഹുൽ സദാശിവൻ- നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസും ഡീയസ് ഈറേയിലൂടെ വീണ്ടും ഒന്നിക്കുന്നു എന്ന സവിശേഷതയുമുണ്ട്. 2025 ഏപ്രിൽ 29-ന് ചിത്രീകരണം പൂർത്തിയായ ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷൻ നടന്നു വരികയാണ്. ചിത്രത്തിന്റെ കഥാ പശ്ചാത്തലത്തെക്കുറിച്ച് ഒന്നും പുറത്തുവന്നിട്ടില്ല. അഖ്യാനത്തിലും അവതരണത്തിലും പുത്തൻ ട്രീറ്റ്മെന്റാകും ചിത്രത്തിൽ പരീക്ഷിക്കുന്നതെന്നാണ് ലഭിക്കുന്ന വിവരം.