ഏറ്റവും വേഗം വളരുന്ന സമ്പദ് വ്യവസ്ഥയായി ഇന്ത്യ തുടരുമെന്ന് യുഎന്‍; പ്രതീക്ഷിക്കുന്ന ജിഡിപി വളര്‍ച്ച 6.3%, ജര്‍മനി നെഗറ്റീവ് വളര്‍ച്ചയിലേക്ക്
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home Business

ഏറ്റവും വേഗം വളരുന്ന സമ്പദ് വ്യവസ്ഥയായി ഇന്ത്യ തുടരുമെന്ന് യുഎന്‍; പ്രതീക്ഷിക്കുന്ന ജിഡിപി വളര്‍ച്ച 6.3%, ജര്‍മനി നെഗറ്റീവ് വളര്‍ച്ചയിലേക്ക്

2026 ല്‍ ഇന്ത്യയുടെ ജിഡിപി വളര്‍ച്ച 6.4 ശതമാനമായി ഉയരുമെന്നും യുഎന്‍ പ്രതീക്ഷിക്കുന്നു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 16, 2025, 07:37 pm IST
Birds fly past the Indian national flag on the ocassion of the 66th Independence Day at the Red Fort in New Delhi on August 15, 2012. Indian Prime Minister Manmohan Singh used his Independence Day speech on August 15 to promise to improve conditions for foreign investment in the country after a sharp downturn in economic growth. AFP PHOTO / Prakash SINGH (Photo credit should read PRAKASH SINGH/AFP/GettyImages)

Birds fly past the Indian national flag on the ocassion of the 66th Independence Day at the Red Fort in New Delhi on August 15, 2012. Indian Prime Minister Manmohan Singh used his Independence Day speech on August 15 to promise to improve conditions for foreign investment in the country after a sharp downturn in economic growth. AFP PHOTO / Prakash SINGH (Photo credit should read PRAKASH SINGH/AFP/GettyImages)

FacebookTwitterWhatsAppTelegram

ന്യൂയോര്‍ക്ക്: 2025 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യ 6.3% ജിഡിപി വളര്‍ച്ചയുമായി ലോകത്തെ ഏറ്റവും വേഗം വളരുന്ന വലിയ സമ്പദ് വ്യവസ്ഥയാകുമെന്ന് ഐക്യരാഷ്‌ട്ര സഭ (യുഎന്‍). യുഎസും ചൈനയും അടക്കം ആഗോള സമ്പദ് വ്യവസ്ഥകളില്‍ മുരടിപ്പ് പ്രകടമാകവെയാണ് ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ തിളങ്ങുന്നത്.

എങ്കിലും ജനുവരിയില്‍ ഐക്യരാഷ്‌ട്രസഭ നടത്തിയ 6.6 ശതമാനം വളര്‍ച്ചാ പ്രവചനത്തില്‍ നിന്ന് നേരിയ കുറവാണ് പുതിയ ജിഡിപി വളര്‍ച്ചാ പ്രവചനത്തിന്. 2026 ല്‍ ഇന്ത്യയുടെ ജിഡിപി വളര്‍ച്ച 6.4 ശതമാനമായി ഉയരുമെന്നും യുഎന്‍ പ്രതീക്ഷിക്കുന്നു. 2025 ലെ ഐക്യരാഷ്‌ട്രസഭയുടെ ലോക സാമ്പത്തിക സാഹചര്യവും സാധ്യതകളും സംബന്ധിച്ച റിപ്പോര്‍ട്ടാണ് പുറത്തുവിട്ടത്.

”സ്വകാര്യ ഉപഭോഗവും സര്‍ക്കാര്‍ ചെലവുകളും സ്ഥിരതയോടെ പിന്തുണയ്‌ക്കുന്ന, അതിവേഗം വളരുന്ന വലിയ സമ്പദ്വ്യവസ്ഥകളില്‍ ഒന്നായി ഇന്ത്യ തുടരുന്നു,” യുഎന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.

വര്‍ദ്ധിച്ചുവരുന്ന വ്യാപാര സംഘര്‍ഷങ്ങള്‍ക്കും നയ അനിശ്ചിതത്വത്തിനും ഇടയില്‍ ആഗോള സാമ്പത്തിക സാധ്യതകളുടെ ജാഗ്രതയോടെയുള്ള ചിത്രം പ്രതിഫലിപ്പിക്കുന്നതാണ് യുഎന്‍ റിപ്പോര്‍ട്ട്.

‘2025 ലെ വളര്‍ച്ചാ പ്രവചനം 6.3 ശതമാനമായി കുറച്ചിട്ടും, ശക്തമായ സ്വകാര്യ ഉപഭോഗവും പൊതു നിക്ഷേപവും കാരണം ഇന്ത്യ അതിവേഗം വളരുന്ന വലിയ സമ്പദ്വ്യവസ്ഥകളില്‍ ഒന്നായി തുടരുന്നു,’ യുഎന്നിലെ മുതിര്‍ന്ന സാമ്പത്തിക കാര്യ ഉദ്യോഗസ്ഥനായ ഇംഗോ പിറ്റെര്‍ലെ പറഞ്ഞു.

വളര്‍ച്ചക്ക് ബലം

ശക്തമായ ഗാര്‍ഹിക ചെലവിടല്‍, കരുത്തോടെയുള്ള സര്‍ക്കാര്‍ നിക്ഷേപം, സേവനങ്ങളുടെ കയറ്റുമതിയിലെ ആരോഗ്യകരമായ വളര്‍ച്ച എന്നിവ കാരണം സമ്പദ്വ്യവസ്ഥയില്‍ വളര്‍ച്ച നിലനില്‍ക്കുമെന്ന് യുഎന്‍ പറയുന്നു.

താരിഫുകള്‍

ട്രംപിന്റെ താരിഫുകള്‍ കാരണം ഇന്ത്യയുടെ ചരക്ക് കയറ്റുമതി മേഖല സമ്മര്‍ദ്ദത്തിലായേക്കാം. എന്നാല്‍ ഫാര്‍മസ്യൂട്ടിക്കല്‍സ്, സെമികണ്ടക്ടറുകള്‍, ഇലക്ട്രോണിക്‌സ്, ഊര്‍ജ്ജം, കോപ്പര്‍ തുടങ്ങിയ മേഖലകള്‍ ഈ ആഘാതം കുറയ്‌ക്കാന്‍ സഹായിച്ചേക്കാം.

തൊഴില്‍

രാജ്യത്ത് തൊഴിലില്ലായ്മാ നിരക്ക് സ്ഥിരതയില്‍ തുടരുന്നെന്ന് യുഎന്‍ നീരീക്ഷിക്കുന്നു. എന്നാല്‍ തൊഴില്‍ മേഖലയിലെ ലിംഗ അസമത്വം ഒരു പ്രധാന ആശങ്കയാണ്.

പണപ്പെരുപ്പം

2025 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയിലെ പണപ്പെരുപ്പം 4.3% ആയി കുറയുമെന്ന് യുഎന്‍ പ്രവചിക്കുന്നു. ഇത് 2024 ല്‍ 4.9% ആയിരുന്നു പണപ്പെരുപ്പ നിരക്ക്. പണപ്പെരുപ്പം റിസര്‍വ് ബാങ്കിന്റെ ലക്ഷ്യ പരിധിക്കുള്ളിലെത്തിയതോടെ ഈ വര്‍ഷം ആദ്യം മുതല്‍ ആര്‍ബിഐ വായ്പാ നിരക്കുകള്‍ കുറയ്‌ക്കാന്‍ തുടങ്ങിയിരുന്നു.

ലോകത്തിന്റെ തളര്‍ച്ച

ആഗോള തലത്തിലെ യുഎന്‍ വളര്‍ച്ചാ വീക്ഷണം അല്‍പ്പം ആശങ്ക പകരുന്നതാണ്. 2025 ല്‍ ലോക ജിഡിപി 2.4% മാത്രമാവും വളരുകയെന്ന് യുഎന്‍ പ്രതീക്ഷിക്കുന്നു. 2024 ല്‍ 2.9% ആയിരുന്നു വളര്‍ച്ച. മുന്‍ പ്രവചനങ്ങളില്‍ നിന്നും വലിയ ഇടിവാണ് ലോകത്തിന്റെ വളര്‍ച്ചാ പ്രവചനങ്ങളില്‍ ഉണ്ടായിരിക്കുന്നത്.

ചൈന 4.6 ശതമാനവും യുഎസ് 1.6 ശതമാനവും വളരുമെന്നാണ് യുഎന്‍ പ്രതീക്ഷിക്കുന്നത്. ജപ്പാന്‍ 0.7 ശതമാനവും യൂറോപ്യന്‍ യൂണിയന്‍ ഒരു ശതമാനവുമാവും വളരുക. ജര്‍മനി -0.1% ന്റെ നെഗറ്റീവ് വളര്‍ച്ചയിലേക്ക് പോകുമെന്നും യുഎന്‍ റിപ്പോര്‍ട്ട് പ്രവചിക്കുന്നു.

ബ്രസീല്‍, മെക്‌സിക്കോ, ദക്ഷിണാഫ്രിക്ക തുടങ്ങിയ വളര്‍ന്നുവരുന്ന സമ്പദ്വ്യവസ്ഥകളും സമാനമായ രീതിയില്‍ വളര്‍ച്ചാ മാന്ദ്യം നേരിടുമെന്ന് യുഎന്‍ പറയുന്നു. സാധനങ്ങളുടെ വില കുറയുന്നതും നിക്ഷേപം ദുര്‍ബലമാകുന്നതും ഈ രാജ്യങ്ങളുടെ പ്രതീക്ഷകള്‍ക്ക് തിരിച്ചടിയാണ്.

ട്രംപ് താരിഫ് തിരിച്ചടി

വ്യാപാര സംഘര്‍ഷങ്ങളും നയങ്ങളെക്കുറിച്ചുള്ള അനിശ്ചിതത്വവും വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നതിനാല്‍ ആഗോള സമ്പദ്വ്യവസ്ഥ ദുര്‍ബലമായ അവസ്ഥയിലാണെന്ന് റിപ്പോര്‍ട്ട് പറയുന്നു. യുഎസ് താരിഫുകളിലെ കുത്തനെയുള്ള വര്‍ദ്ധനവ് ഉല്‍പാദനച്ചെലവ് വര്‍ദ്ധിപ്പിക്കുകയും ആഗോള വിതരണ ശൃംഖലകളെ തടസ്സപ്പെടുത്തുകയും സാമ്പത്തിക അസ്ഥിരത വര്‍ദ്ധിപ്പിക്കുകയും ചെയ്യുമെന്ന് യുഎന്‍ നിരീക്ഷിച്ചു.
”താരിഫ് ആഘാതം ദുര്‍ബലമായ വികസ്വര രാജ്യങ്ങളെ സാരമായി ബാധിക്കുകയും വളര്‍ച്ച മന്ദഗതിയിലാക്കുകയും കയറ്റുമതി വരുമാനം കുറയ്‌ക്കുകയും കടത്തിന്റെ വെല്ലുവിളികള്‍ വര്‍ദ്ധിപ്പിക്കുകയും ചെയ്യും,” സാമ്പത്തിക, സാമൂഹിക കാര്യങ്ങള്‍ക്കായുള്ള യുഎന്‍ അണ്ടര്‍ സെക്രട്ടറി ജനറല്‍ ലി ജുന്‍ഹുവ മുന്നറിയിപ്പ് നല്‍കി.

Tags: ChinaUSAUNGDPinflationIndiaindia growth
ShareTweetSendShare

More News from this section

കാമ്പ കോളയുമായി പെപ്‌സിയെയും കൊക്ക കോളയെയും വെല്ലുവിളിച്ച് അംബാനി; നേപ്പാളിലും വിതരണം ആരംഭിച്ചു

സെപ്റ്റംബറോടെ 500 രൂപ നോട്ടുകള്‍ എടിഎമ്മുകളില്‍ നിന്ന് പിന്‍വലിക്കുന്നെന്ന് പ്രചരണം; വ്യാജമെന്ന് കേന്ദ്ര സര്‍ക്കാര്‍

14,499 രൂപയ്‌ക്ക് ഇതാ ഒരു ടി21 ടാബ്ലെറ്റ്

റിലയന്‍സ്, ജിയോ പേരുകളില്‍ വ്യാജഉല്‍പ്പന്നങ്ങള്‍; ഇകൊമേഴ്‌സ് സൈറ്റുകള്‍ക്കെതിരെ കോടതി

ബാങ്കിനെ സ്മാര്‍ട്ട്‌ഫോണിലേക്കു കൊണ്ടുവന്ന 9 വര്‍ഷങ്ങള്‍; വിസയെയും മലര്‍ത്തിയടിച്ച് കുതിപ്പ്, യുപിഐ എന്ന ഇന്ത്യന്‍ ഹീറോ

ജപ്പാനിലെ ഏറ്റവും പുതിയ ഇ10 ബുള്ളറ്റ് ട്രെയിനുകള്‍ ഇന്ത്യയില്‍ ഓടും; മുംബൈ-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിന്‍ പദ്ധതി അതിവേഗം പൂര്‍ത്തീകരണത്തിലേക്ക്

Latest News

വന്ദേ മാതരത്തിന്റെ 150-ാം വാര്‍ഷികാഘോഷങ്ങൾക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി തുടക്കം കുറിച്ചു , നാണയവും സ്റ്റാമ്പും പുറത്തിറക്കി

257 പേരുടെ രക്തം വീണ അൽ ഹുസൈനിയിലെ ഫ്ലാറ്റ്; മുംബൈ സ്ഫോടനത്തിന്റെ സൂത്രധാരൻ ടൈ​ഗ‍ർ മേമന്റെയും കുടുംബത്തിന്റെയും  സ്വത്തുക്കൾ ലേലത്തിന്​​

അവാര്‍ഡ് കുതന്ത്രങ്ങള്‍ക്കെതിരെ സാംസ്‌കാരിക കേരളം പ്രതികരിക്കണം- തപസ്യ

ഫ്ലാറ്റിലെ ലഹരി ഉപയോഗം സ​മീ​ർ താ​ഹി​റിന്റെ സമ്മതത്തോടെ; ഖാ​ലി​ദ് റ​ഹ്മാ​നും അ​ഷ്റ​ഫ് ഹം​സ​യും പ്ര​തി​ക​ളാ​യ ക​ഞ്ചാ​വ് കേ​സ്; എ​ക്സൈ​സ് കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ചു

CPM ഭരണസമിതി 100 കോടി തട്ടിയെന്ന് ആരോപണം: നേമം സഹകരണ ബാങ്കിൽ ഇഡി റെയ്ഡ്: പണം നഷ്ടപ്പെട്ടത് 250ഓളം നിക്ഷേപകർക്ക്

കെഎസ്ആർടിസി ബസിൽ പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം; എസ്ഡിപിഐ നേതാവ് അറസ്റ്റില്‍

ഭാരമെത്രയെന്ന് വൃത്തിക്കെട്ട ചിരിയോടെ യൂട്യൂബറുടെ ചോദ്യം; ഒരു ഫോണും കൊണ്ട് ഇറങ്ങിയാൽ എന്തും ചോദിക്കാമെന്നാണ് കരുതരുത്; ചുട്ടമറുപടി നൽകി നടി ​ഗൗരി കിഷൻ

”മലപ്പുറത്ത് മുസ്ലിം മതാധിപത്യം”, കോൺഗ്രസ് പാർട്ടിയിൽ ആരെയെങ്കിലും ചേർക്കണമെങ്കിൽ പോലും പാണക്കാട്ട് പോയി അനുവാദം വാങ്ങണം: വെള്ളാപ്പള്ളി നടേശൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies