ന്യൂഡൽഹി: സിന്ധു നദീജലം പാകിസ്താന് നൽകുന്നത് തടഞ്ഞ നടപടി വിജയമായതോടെ സമാന നീക്കങ്ങൾ ശക്തമാക്കി ഭാരതം. അഫ്ഗാനിസ്ഥാനുമായുള്ള പാകിസ്ഥാന്‍റെ നദീജല കരാറുകൾ നിയന്ത്രിക്കാനാണ് പദ്ധതിയിടുന്നത്. അഫ്ഗാനിസ്ഥാനിലെ പ്രധാന നദിയിൽ ഡാം നിർമിക്കുന്നതിന് 236 ദശലക്ഷം ഡോളർ ഭാരതം വാഗ്ദാനം ചെയ്തു.
അഫ്ഗാനിസ്ഥാനിലെ ഒമ്പത് നദികളിലെ ജലം പാകിസ്ഥാനുമായി പങ്കുവെക്കുന്നുണ്ട്. ഈ സഹകരണം നിർത്തിവെപ്പിക്കാൻ അഫ്ഗാനിസ്ഥാനിൽ ഡാം നിർമിച്ചു നൽകാനുളള നീക്കത്തിലാണ് ഭാരതം.
വിദേശകാര്യ മന്ത്രി എസ് ജയശങ്കർ അഫ്ഗാൻ വിദേശകാര്യ മന്ത്രിയുമായി സംസാരിച്ചിരുന്നു. ഈ ചർകളുടെ അടിസ്ഥാനത്തിലാണ് ഭാരതത്തിന്റെ നിർണായക നീക്കം. മൂന്ന് വർഷത്തിനുള്ളിൽ ഡാം നിർമാണം പൂർത്തിയാക്കാൻ സാധിക്കും. ഇത് യാഥാർത്ഥ്യമാവുകയാണെങ്കിൽ കുറച്ചുകൂടി ശക്തമായി പാകിസ്താനെ ആക്രമിക്കാനും ഭീകരതയ്‌ക്കെതിരെയുള്ള ഇന്ത്യയുടെ നിലപാട് കടുപ്പിക്കാനും സാധിക്കും.
ഭീകരരെ വിട്ടുതരികയാണെങ്കിൽ മാത്രമേ സിന്ധുനദീജല കരാർ സംബന്ധിച്ച് ചർച്ച നടത്താൻ സാധിക്കുള്ളൂവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി വ്യക്തമാക്കിയിരുന്നു. എന്നാൽ ധാരണയാകാത്തതോടെ പാകിസ്താനെ അടിമുടി പൂട്ടാനാണ് ഇന്ത്യ തീരുമാനിച്ചിരിക്കുന്നത്.