ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിലുണ്ടായ കനത്ത തോൽവിക്ക് പിന്നാലെ ആം ആദ്മി പാർട്ടിയിൽ പിളർപ്പ്. 15 കൗൺസിലർമാർ ഇന്ന് ഉച്ചയ്‌ക്ക് രാജിവച്ചു. മുകേഷ് ഗോയലിന്റെ നേതൃത്വത്തിൽ പുതിയ പാർട്ടി രൂപീകരിച്ചതായി പ്രഖ്യാപിച്ചു. ഡൽഹി മുനിസിപ്പൽ കോർപ്പറേഷനിൽ ആം ആദ്മി പാർട്ടിയുടെ പാർലമെന്ററി പാർട്ടി നേതാവായിരുന്നു മുകേഷ് ഗോയൽ. ഉച്ചയ്‌ക്ക് 13 പേരും വൈകിട്ട് രണ്ടുപേരുമാണ് രാജി പ്രഖ്യാപിച്ചത്.
ഇന്ദ്രപ്രസ്ഥ വികാസ് പാർട്ടി എന്നാണ് പുതിയ പാർട്ടിയുടെ പേര്. കഴിഞ്ഞ മുനിസിപ്പൽ തിരഞ്ഞെടുപ്പിന് മുമ്പ് കോൺഗ്രസ് വിട്ട് ആം ആദ്മി പാർട്ടിയിൽ ചേർന്നവരാണ് ഇപ്പോൾ പുതിയ പാർട്ടി രൂപീകരിച്ചവരിലേറെയും. 25 വർഷമായി മുനിസിപ്പൽ കൗൺസിലറായി സേവനമനുഷ്ഠിച്ച ഗോയൽ 2021-ലാണ് കോൺഗ്രസിൽ നിന്ന് എഎപിയിലേക്ക് മാറിയത്. ഈ വർഷം ഫെബ്രുവരിയിൽ നടന്ന ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിൽ, ആദർശ് നഗറിൽ നിന്ന് എഎപി ടിക്കറ്റിൽ ഗോയൽ മത്സരിച്ചെങ്കിലും പരാജയപ്പെട്ടു.
ഇന്ന് രാജിവച്ച എഎപി കൗൺസിലർമാർ
ഹേംചന്ദ് ഗോയൽ
ഹിമാനി ജെയിൻ
രുനാക്ഷി ശർമ്മ
ഉഷാ ശർമ്മ
അശോക് പാണ്ഡെ
രാഖി യാദവ്
സാഹിബ് കുമാർ
രാകേഷ് കുമാർ ലാഡി
മനീഷ
സുമാലി അനിൽ റാണ
ദിനേശ്
മുകേഷ് കുമാർ ഗോയൽ
ദേവീന്ദർ കുമാർ
ലീന കുമാർ
കമൽ ഭരദ്വാജ്















