തിരുവനന്തപുരം : കേരള ഹയർ സെക്കൻഡറി പരീക്ഷാ ഡയറക്ടറേറ്റ് 12-ാം ക്ലാസ് ബോർഡ് പരീക്ഷാഫലം മെയ് 22-ന് പ്രസിദ്ധീകരിക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. റിസൾട്ട് 21ന് വരുമെന്നായിരുന്നു മുൻപുണ്ടായിരുന്ന അറിയിപ്പ്. ഉച്ചയ്‌ക്ക് ശേഷം 3:00 മണിക്ക് ഫലം പ്രസിദ്ധീകരിക്കും.
2025-ലെ കേരള പ്ലസ് ടു ഫലം ഔദ്യോഗിക ഫല വെബ്‌സൈറ്റായ keralaresults.nic.in, dhsekerala.gov.in, result.kite.kerala.gov.in എന്നിവയിൽ ഉദ്യോഗാർത്ഥികൾക്ക് പരിശോധിക്കാൻ കഴിയും. വിദ്യാർത്ഥികൾക്ക് ഡിജിലോക്കറിലും ഫലം പരിശോധിക്കാം.
കഴിഞ്ഞ വർഷം മെയ് 9 നാണ് കേരള പ്ലസ് ടു ഫലം പുറത്തുവന്നത്. കേരള പത്താം ക്ലാസ് പരീക്ഷയുടെ ഫലം മെയ് 9 ന് പ്രഖ്യാപിച്ചു.