ഇടുക്കി: വീട്ടുകാർ വഴക്കുപറഞ്ഞതിനെ തുടർന്ന് പതിനാലുവയസുകാരി തൂങ്ങിമരിച്ചു. ഇടുക്കി അണക്കരയിലാണ് സംഭവം. ചെല്ലാർകോവ് സ്വദേശിയായ പൗളിൻ അന്നയെയാണ് കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഞായറാഴ്ച വൈകിട്ടാണ് സംഭവം.
സ്കൂട്ടർ ഓടിച്ച് പഠിക്കുന്നതിനിടെ അന്ന നിലത്ത് വീണിരുന്നു. ഇത് കണ്ട് സമീപത്ത് നിന്നിരുന്ന സുഹൃത്തുക്കൾ കളിയാക്കി ചിരിച്ചു. ഇതിന് ശേഷം വീട്ടിലേക്ക് പോയ കുട്ടിയെ വീട്ടുജോലി ചെയ്യാത്തതിന്റെ പേരിൽ വീട്ടുകാരും വഴക്കുപറഞ്ഞു. ഇതോടെ വീടിനുള്ളിലേക്ക് പോയ കുട്ടി ജനലിൽ തൂങ്ങിമരിക്കുകയായിരുന്നു. പൊലീസ് അസ്വഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്.
പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി. വണ്ടൻമേട് സെയ്ന്റ് ആന്റണീസ് സ്കൂളിലെ പത്താംക്ലാസ് വിദ്യാർത്ഥിനിയാണ്.