കണ്ണൂർ: ബൈക്കിലെത്തിയ രണ്ടംഗ സംഘം യുവാവിനെ വീട്ടിൽക്കയറി വെട്ടിക്കൊന്നു. പയ്യാവൂർ കാഞ്ഞിരക്കൊല്ലി ആമിനത്തോട് നിധീഷ് ബാബു (28) ആണ് കൊല്ലപ്പെട്ടത്.
12:30 ഓടെയായിരുന്നു സംഭവം. വീടിനോട് ചേർന്ന പണിശാലയിലായിരുന്നു
യുവാവിനെ അവിടെയുണ്ടായിരുന്ന വാക്കത്തി എടുത്ത് വെട്ടുകയുമായിരുന്നു. തടയാൻ എത്തിയ നിധീഷ് ബാബുവിന്റെ ഭാര്യ ശ്രുതിയെയും അക്രമികൾ വെട്ടി പരിക്കേൽപ്പിച്ചു. അക്രമികൾ ബൈക്കിൽ കയറി രക്ഷപ്പെട്ടു. സംഭവത്തിൽ പയ്യാവൂർ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കൊലയാളികൾക്കായി പോലീസ് തെരച്ചിൽ ആരംഭിച്ചു.
പൾസർ ബൈക്കിലാണ് അക്രമികൾ എത്തിയതെന്നാണ് വിവരം. കൊലപാതക കാരണം സംബന്ധിച്ച് വ്യക്തതയില്ല. നിധിഷ്- ശ്രുതി ദമ്പതികൾക്ക് രണ്ട് കുട്ടികളുണ്ട്.