ശിഷ്യന് അനു​ഗ്രഹവും യുവതുർക്കിക്ക് ആശംസയുമായി ഭദ്രൻ; ഒറ്റക്കൊമ്പന് ആക്ഷൻ പറഞ്ഞ് സംവിധായകൻ
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home Entertainment Movie

ശിഷ്യന് അനു​ഗ്രഹവും യുവതുർക്കിക്ക് ആശംസയുമായി ഭദ്രൻ; ഒറ്റക്കൊമ്പന് ആക്ഷൻ പറഞ്ഞ് സംവിധായകൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 20, 2025, 04:37 pm IST
FacebookTwitterWhatsAppTelegram

ചങ്ങനാശ്ശേരി മാർക്കറ്റിൽ പ്രേക്ഷകരെ ഏറെ ആവേശം കൊള്ളിച്ച ഒരു സിനിമയുടെ ഷൂട്ടിംഗ് നടന്നു. ഇന്നും പ്രേഷകർ വീർപ്പടക്കിയും കൈയ്യടിച്ചും കാണുന്നുന്ന ഒരു രംഗം.മോഹൻലാൽ എന്ന ജനപ്രിയ നടൻ ഒരു ജീപ്പ് ജംബ് ചെയ്യിച്ച് പുഴയിലേക്കു വീഴുന്ന സാഹസികമായ രംഗം.മലയാളത്തിന്റെ ലെജൻ്റ് സംവിധായകൻ ഭദ്രനായിരുന്നുതന്റെ സ്ഫടികം എന്ന ചിത്രത്തിനു വേണ്ടി ഈ രംഗം ചിത്രീകരിച്ചത്. ഈ രംഗംചിത്രീകരിക്കുമ്പോൾ പ്രേഷകർകർ ആവേശത്തോടെ കൈയ്യടിച്ചവരുടെ കൂട്ടത്തിൽ ഒരു കൊച്ചു പയ്യനുമുണ്ടായിരുന്നു. – മാത്യൂസ് തോമസ് പ്ലാമൂട്ടിൽ എന്നായിരുന്നു ആ പയ്യന്റെ പേരു്. ചങ്ങനാശേരി വെരൂർ സ്വദേശി.
കാലം മുന്നോട്ടു പോകുന്തോറും മാത്യുസിന്റെ മനസിൽ സിനിമാ മോഹവും വളർന്നു. ഒപ്പം ഭദ്രൻ എന്ന സംവിധായകനോടുള്ള ആരാധനയും ബഹുമാനവും കൂടി വന്നു.

വിദ്യാഭ്യാസം കഴിഞ്ഞതോടെ സിനിമയാണ് തന്റെ പ്രവ്രർത്തനമണ്ഡലമെന്ന് അവൻ തിരിച്ചറിഞ്ഞു. അതും ഒരു സംവിധായകനാകുകയെന്നത്.നാട്ടുകാരൻ കൂടിയായ ജോണി ആന്റെണി ക്കൊപ്പം സംവിധാനത്തിന്റെ ബാലപാഠങ്ങൾ പടിച്ചു തുടങ്ങിയ മാത്യുസ് ജോണി ക്കൊപ്പം ഏതാനും ചിത്രങ്ങളിൽ സഹ സംവിധായകനായി പ്രവർത്തിച്ചു. പിന്നീട് ദീപൻ, അമൽനീരദ്, ഖാലിദ് റഹ്മാൻ, തരുൺ മൂർത്തി, നിസാം ബഷീർ,തുടങ്ങിയവർക്കൊപ്പവുംപ്രവർത്തിച്ചു.ഏറെ മോഹിച്ച ഭദ്രനോടും പ്രവർത്തിച്ചു കൊണ്ടാണ് മാത്യൂസ് തോമസ് സ്വതന്ത്ര സംവിധായകനാകുന്നത്.

തന്നൊരു സ്വതന്ത്ര സംവിധായകനാകുള്ള ശ്രമങ്ങൾ ആരംഭിച്ചപ്പോൾ ഉദ്ദേശിച്ചത്., പാലായിലെ പ്രസിദ്ധനായ കടുവാക്കുന്നേൽ കുറുവച്ചന്റെ കഥയാണ്. ഷിബിൻ ഫ്രാൻസീസിന്റെ തിരക്കഥയിൽ ഒറ്റക്കൊമ്പൻ എന്ന പേരിൽ സുരേഷ് ഗോപി നായകനായി സിനിമ ഫോമിലായി . ഗോകുലം മൂവീസിന്റെ ബാനറിൽ ശ്രീഗോകുലം ഗോപാലൻ നിർമ്മാണവും ഏറ്റെടുത്തു ..ചില സാങ്കേതികമായ തടസ്സങ്ങൾ ഉണ്ടായതോടെ ചിത്രീകരണം അനിശ്ചിതമായി നീണ്ടുപോയി. ഇതിനിടയിൽ തെരഞ്ഞെടുപ്പും പിന്നീട് സുരേഷ് ഗോപി കേന്ദ്ര മന്ത്രിയുമായി മാറി.

ഒരുമാസത്തോളം ആദ്യ ഷെഡ്യൂൾ നീണ്ടുനിന്നു. പിന്നീട് ചിത്രീകരണം ആരംഭിച്ചത് ഏപ്രിൽ ഇരുപത്തിയൊന്നിനാണ് രണ്ടര മാസത്തോളം നീളുന്ന രണ്ടാം ഘട്ട ചിത്രീകരണം പാലാ തൊടുപുഴ ഭാഗങ്ങളെ കേന്ദ്രികരിച്ചാണ് പുരോഗമിക്കുന്നത്. പാലായാണ് ചിത്രത്തിന്റെ പ്രധാന പശ്ചാത്തലം. രണ്ടാം ഷെഡ്യൂൾ ആരംഭിച്ചതിനു ശേഷം പാലാ നഗരത്തിൽ ഈ സിനിമയുടെ ചിത്രീകരണം എത്തുന്നത് മെയ് പതിതെട്ടു ഞായറാഴ്‌ച്ചയായിരുന്നുഅതും പ്രസിദ്ധമായ പലാകുരിശു പള്ളിക്കു മുന്നിൽ. പൊതുനിരത്തിൽ സുരേഷ് ഗോപിയും മാർക്കോ വില്ലൻ ദുഹാൻ കബീർ സിംഗും തമ്മിലുള്ള സംഘട്ടനം.

ഈ രംഗം ചിത്രീകരിക്കുമ്പോൾ സംവിധായകൻ മാത്യൂസ് തോമസ് ഓർമ്മിച്ചത് തനിക്കു പ്രചോദനം തന്ന ചങ്ങനാശ്ശേരി മാർക്കറ്റിലെ സംഘട്ടനത്തിന്റെ യഥാർത്ഥ ശിൽപ്പിയായ ഭദ്രൻ എന്ന സംവിധായകനേയാണ്.അദ്ദേഹത്തിന്റെ വീടും പാലായാണ്. ഈ ലൊക്കേഷനോട് ഏറെ അടുത്തുമാണ്. കാലത്തുതന്നെ മാത്യൂസ് ഭദ്രന്റെ വീട്ടിലെത്തി ലൊക്കേഷൻ സന്ദർശിക്കണമെന്നാ ആവശ്യപ്പെട്ടു.”നീ പൊയ്‌ക്കോ….. ഞാൻ എത്തിക്കോളാം. മാത്രമല്ല സുരേഷ് ഗോപിയും ഉണ്ടല്ലോ? അവനെ കണ്ടിട്ടും ഒരുപാടു നാളായി. ഞാൻ വരും. എന്റെ യുവതുർക്കിയിലെ നായകൻ കൂടിയല്ലേ?ഞാൻ വരും.”വലിയ ജനക്കൂട്ടത്തിന്റെ സാന്നിദ്ധ്യത്തിൽ ചിത്രീകരണം നടക്കുന്നതിനിടയിലാണ് ഭദ്രൻ കടന്നുവന്നത്.വലിയ സന്തോഷത്തോടെ സംവിധായകൻ മാത്യൂസ് തോമസും, പ്രൊഡക്ഷൻ കൺട്രോളർ സിദ്ദു പനയ്‌ക്കലും ചേർന്ന് അദ്ദേഹത്തെ സ്വീകരിച്ചു.

സുരേഷ് ഗോപിയുമായി അമ്മ സംഘടനയിലെ കാര്യങ്ങൾ സംസാരിക്കാൻ ഭാരവാഹികളായ ബാബുരാജും, ജയൻ ചേർത്തലയും അവിടെ വന്നിരുന്നു.ബോളിവുഡ് താരവും മാർക്കോയിലൂടെ ശ്രദ്ധേയനുമായ കബീർദുഹാൻ സിംഗിനെ ഭദ്രനെ പരിചയപ്പെടുത്തിക്കൊണ്ടു സുരേഷ് ഗോപി പറഞ്ഞു – ദിസ് ഈസ് ലജന്റെ ഡയറക്ടർ മലയാളം മൂവി ” ഭദ്രനും, ദുഹാൻ കബീർ സിംഗും പരസ്പരം കൈകൊടുത്ത് സന്തോഷത്തിൽ പങ്കുചേർന്നു. അതിനിടയിലാണ് സംവിധായകൻ മാത്യൂസ് ഭദ്രന്റെ മുന്നിൽ , ഒരാവശ്യം ഉന്നയിക്കുന്നത്.

എന്താടാ?”ഒരു ഷോട്ട് സാറെടുക്കണം”ഭദ്രൻ ഒന്നു ചിരിച്ചു കൊണ്ടു പറഞ്ഞു..”ഞാൻ വിചാരിച്ചു അഭിനയിക്കാനാണന്ന്. മാത്യൂസിന്റെ ആവശ്യപ്രകാരം സുരേഷ് ഗോപിയും. ദുഹാൻ സിംഗും ചേർന്നഒരു ഷോട്ട് ഭദ്രൻ എടുത്തു. യൂണിറ്റംഗങ്ങൾ ഏറെ കൈയ്യടിയോടെയാണ് ഇതു സ്വീകരിച്ചത്.ഷോട്ടിനു മുമ്പ് ക്യാമറാമാൻ ഷാജിയേയും സംവിധായകൻ മാത്യൂസ് ഭദ്രനു പരിചയപ്പെടുത്തിക്കൊടുത്തു. വലിയ താരനിരയുടെ അകമ്പടിയോടെയും, വലിയ മുതൽമുടക്കിലൂടെയും എത്തുന്ന മാസ് എന്റെർടൈനർ ആയിരിക്കും. ഒറ്റക്കൊമ്പൻ എന്ന ചിത്രം.ഇന്ദ്രജിത്ത് സുകുമാരൻ, വിജയരാഘവൻ, ലാലു അലക്സ്, ചെമ്പൻ വിനോദ്, ജോണി ആന്റെണി . മേഘനാ രാജ്, ബിജു പപ്പൻ, ഇടവേള ബാബു, ബാലാജി ശർമ്മ, , മാർട്ടിൻ മുരുകൻ, ജിബിൻ ഗോപിനാഥ്, പൂജപ്പുര രാധാകൃഷ്ണൻ, പുന്നപ്ര അപ്പച്ചൻ, വഞ്ചിയൂർ പ്രവീൺ, ബാബു പാലാ , ദീപക് ധർമ്മടം, തുടങ്ങിയ വലിയ താരനിര ഈ ചിത്രത്തിലുണ്ട്.

തിരക്കഥ – ഷിബിൻ ഫ്രാൻസിസ്. ഗാനങ്ങൾ- വയലാർ ശരത്ചന്ദ്ര വർമ്മ
സംഗീതം – ഹർഷവർദ്ധൻ രാമേശ്വർ
ഛായാഗ്രഹണം – ഷാജികുമാർ.
എഡിറ്റിംഗ് – ഷഫീഖ് വി.ബി.
കലാസംവിധാനം – ഗോകുൽ ദാസ്.
മേക്കപ്പ് – റോണക്സ് സേവ്യർ.
കോസ്റ്റും – ഡിസൈൻ അനിഷ്
അക്ഷയ പ്രേംനാഥ്‌ (സുരേഷ് ഗോപി)

 

Tags: ottakombanbhadranshootingDIRECTORactorsureshvisitgopi
ShareTweetSendShare

More News from this section

KGF-ലെ കാസിം ചാച്ച ; കന്നഡ താരം ഹരീഷ് റായ് അന്തരിച്ചു

നയൻതാരയ്‌ക്ക് 50 കോടിയുടെ പ്രൈവറ്റ് ജെറ്റ് ? പ്രതികരിച്ച് ഹലോ എയർവേസ് സിഇഒ

വേറിട്ട വേഷത്തിൽ ടോവിനോ; ബിഗ് ബഡ്ജറ്റ് ചിത്രം ‘പള്ളിച്ചട്ടമ്പി’ക്ക് ഷെഡ്യൂൾ പാക്കപ്പ്

“പ്രിയപ്പെട്ടതെല്ലാം ഒരുമിച്ച്”; കുടുംബചിത്രം പങ്കുവച്ച് മോ​ഹൻലാൽ, ശ്രദ്ധേയമായി ലാംബി

ശരീരഭാരം കുറഞ്ഞതിനെ കുറിച്ച് അന്ന രാജന്റെ കുറിപ്പ്; ഹാഷിമോട്ടോസ് തൈറോയ്ഡിറ്റിസ് ബാധിച്ചെന്ന് താരം

ഇൻ്റർനാഷണൽ പുലരി ടിവി അവാർഡുകൾ പ്രഖ്യാപിച്ചു

Latest News

ദത്തോപന്ത് ഠേംഗഡി സേവാ സമ്മാൻ ആചാര്യ കെ ആര്‍ മനോജിന്

അങ്കമാലിയില്‍ ആറുമാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ സംഭവം; അമ്മൂമ്മ അറസ്റ്റില്‍

വന്ദേമാതരം@ 150: കേരളത്തില്‍ വിപുലമായ ആഘോഷ പരിപാടികള്‍

ബീഹാറിൽ ഒന്നാംഘട്ട വോട്ടെടുപ്പിൽ 64 .46% പോളിംഗ് ; മുൻവർഷങ്ങളെക്കാൾ ഉയർന്ന നില

കേരളത്തിൽ കുംഭമേള ജനുവരിയിൽ; വേദിയാകുന്നത് തിരുനാവായ ; ജുന അഖാരയുടെ സംഘാടനം

ഒൻപതാം ക്ലാസ് വിദ്യാർഥി ജീവനൊടുക്കിയ സംഭവം: പ്രധാനധ്യാപികയുടെ സസ്പെൻഷൻ റദ്ദ് ചെയ്തു തിരിച്ചെടുത്തു

കുടിയന്മാർ ജാഗ്രതൈ: മദ്യപിച്ച് ട്രെയിനില്‍ യാത്ര ചെയ്യുന്നവരെ പിടിക്കാൻ ആല്‍ക്കോമീറ്റർ ഉപയോഗിച്ച് പരിശോധന; പിടി വീണാൽ ‘പണി’ ഉറപ്പ്

വണ്‍ എക്‌സ് ബെറ്റിങ് ആപ്പ് കേസ്: സുരേഷ് റെയ്‌നയുടേയും ശിഖര്‍ ധവാന്റേയും സ്വത്തുക്കള്‍ കണ്ടുകെട്ടി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies