ഇനിയിപ്പോൾ ജീവൻ പോയാലും വേണ്ടില്ല.. ഒരു സെൽഫി എടുത്തിട്ട് തന്നെ കാര്യം. ഈ പറയുന്നത് ഒരു യുവാവ് കാണിച്ച സാഹസത്തെക്കുറിച്ചാണ്. വൈറലാകാൻ എന്തും ചെയ്യുമെന്നുള്ളതിന്റെ മറ്റൊരു ഉദാഹരണമാണ് മധ്യപ്രദേശ് ഷിയോപുരിലെ യുവാവിന്റെ സെൽഫി. ചീറ്റ പുലികൾക്ക് സമീപത്ത് പോയിരുന്നാണ് ഇയാൾ ചിത്രവും വീഡിയോയും പകർത്തിയത്. ഇത് പിന്നീട് സോഷ്യൽ മീഡിയയിൽ പങ്കുവയ്‌ക്കുകയായിരുന്നു.
ഇന്നലെയാണ് ഇവ ഫെയ്സ്ബുക്കിൽ വൈറലായത്. വിജയ്പൂരിലെ ഗാർഹി വില്ലേജിൽ നിന്ന് പകർത്തിയതാണ് വീഡിയോ. ഒരു കൃഷിയിടത്തിൽ വിശ്രമിക്കുന്ന പെൺ പുലിക്കും അതിന്റെ കുഞ്ഞുങ്ങൾക്കും അരികിൽ പോയിരുന്നാണ് ഇയാൾ ഭയമേതുമില്ലാതെ ചിത്രം പകർത്തിയത്. ഇവ വൈറലായതോടെ സോഷ്യൽ മീഡിയയും രണ്ടു തട്ടിലായി.
ഒരു വിഭാഗം ഇയാളുടെ ധൈര്യത്തെ വാഴ്‌ത്തിയപ്പോൾ. ഇവന് രണ്ട് അടിയുടെ കുറവുണ്ടെന്നാണ് മറ്റൊരു വിഭാഗം പറയുന്നത്. സ്വന്തം ജീവൻ പണയപ്പെടുത്തി സാഹസത്തിന് മുതിർന്ന യുവാവിനെതിരെ നിയമനടപടി സ്വീകരിക്കണമെന്നാണ് മറ്റൊരു വിഭാഗത്തിന്റെ ആവശ്യം. പ്രദേശത്ത് നേരത്തെയും പുലിയുടെ സാന്നിദ്ധ്യം ഉണ്ടായിരുന്നതായി പ്രദേശവാസികൾ പറഞ്ഞു. വന്യമൃഗങ്ങളിൽ നിന്ന് അകലം പാലിച്ചില്ലെങ്കിൽ ജീവൻ തന്നെ നഷ്ടമാകുമെന്നാണ് വനംവകുപ്പിന്റെ നിർദേശം.
Viral Video: Man takes selfie with female Cheetah Jwala and her cubs in MP’s Sheopur#viralvideo #Cheetah #cubs #selfie #fpj #MadhyaPradesh pic.twitter.com/XZxQyXN9dU
— Free Press Madhya Pradesh (@FreePressMP) May 19, 2025