മമ്മൂട്ടിയുടെ നൻപകൽ നേരത്ത് മയക്കം എന്ന ചിത്രത്തിലൂടെ മലയാളികൾക്ക് പരിചതയായ നടിയാണ് രമ്യ പാണ്ഡ്യൻ. താരം അടുത്തിടെയാണ് വിവാഹിതയായത്. യോഗ ട്രെയിനറും ലൈഫ് കോച്ചുമായ ലോവൽ ധവാനാണ് നടിയുടെ ഭർത്താവ്.ഋഷികേശിലായിരുന്നു വിവാഹം.
വിവാഹത്തിന് ശേഷം ആദ്യമായാണ് താരം ഒരു ബോൾഡ് ഫോട്ടോ ഷൂട്ടുമായി രംഗത്തുവരുന്നത്. വിവാഹത്തിന് ശേഷം ഗ്ലാമർ ഫോട്ടോ ഷൂട്ടുകൾ താരം കുറച്ചിരുന്നു. ഇതിന് പിന്നാലെയാണ് വീണ്ടും സോഷ്യൽ മീഡിയയിൽ സജീവമാകുന്നത്. സാരിയിലെ ഫോട്ടോ ഷൂട്ടിലൂടെയാണ് രമ്യ പാണ്ഡ്യൻ ആദ്യമായി ശ്രദ്ധിക്കപ്പെടുന്നത്.
ഇത് വൈറലായതിന് പിന്നാലെയാണ് ബിഗ് സ്ക്രീനിലെത്തുന്നത്. കുക്ക് വിത്ത് കോമാളി എന്ന റിയാലിറ്റി ഷോയിലും താരം പങ്കാളിയായിരുന്നു. രാജു മുരുകന്റെ ജോക്കറിലൂടെയാണ് രമ്യ അഭിനയ അരങ്ങേറ്റം നടത്തുന്നത്. പിന്നീട് ഒരുപിടി ചിത്രങ്ങളിലും താരം അഭിനയിച്ചിരുന്നു.
View this post on Instagram
“>