ശ്രീനഗർ: ജമ്മുകശ്മീരിലെ അതിർത്തി പ്രദേശങ്ങളിലേക്ക് പാകിസ്താൻ നടത്തിയ ഷെൽ ആക്രമണത്തിൽ തകർന്ന മുസ്ലീം പള്ളിയുടെ അറ്റകുറ്റപ്പണികൾ നടത്തി സൈന്യം. ജമ്മുവിലെ ഛോട്ടാ ഗാവ് മൊഹല്ലയിലെയും കശ്മീരിലെ ഇബ്കോട്ട് ഗ്രാമത്തിലെയും പള്ളികളാണ് സൈനികർ നേരിട്ടിറങ്ങി അറ്റകുറ്റപ്പണികൾ ചെയ്തത്.
ഷെൽ ആക്രമണത്തിൽ പള്ളികളിലെ മേൽക്കൂര പൂർണമായും തകർന്നിരുന്നു. കൂടാതെ മേൽക്കൂരയ്‌ക്ക് മുകളിലായി സ്ഥാപിച്ച സോളാർ പാനലും തകർന്നു. ഇത് പ്രദേശവാസികളെ ഏറെ ബുദ്ധിമുട്ടുണ്ടാക്കി. ഇതോടെയാണ് സൈന്യം മുന്നിട്ടിറങ്ങി പള്ളികളുടെ തകർന്ന ഭാഗങ്ങൾ പുനഃസ്ഥാപിക്കാൻ തീരുമാനിച്ചത്.
ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെയാണ് പാകിസ്താൻ ഇന്ത്യൻ അതിർത്തികൾ ലക്ഷ്യമിട്ട് മിസൈൽ, ഷെൽ ആക്രമണങ്ങൾ നടത്തിയത്. ജനവാസ മേഖലകളിലേക്കുള്ള ആക്രമണത്തിൽ നിരവധി കെട്ടിടങ്ങളാണ് തകർന്നത്.