പാകിസ്താന്റെ ഷെൽ ആക്രമണത്തിൽ തകർന്ന മുസ്ലീം പള്ളികളുടെ അറ്റകുറ്റപ്പണികൾ നടത്തി സൈന്യം

Published by
Janam Web Desk

ശ്രീന​ഗർ: ജമ്മുകശ്മീരിലെ അതിർത്തി പ്രദേശങ്ങളിലേക്ക് പാകിസ്താൻ നടത്തിയ ഷെൽ ആക്രമണത്തിൽ തകർന്ന മുസ്ലീം പള്ളിയുടെ അറ്റകുറ്റപ്പണികൾ നടത്തി സൈന്യം. ജമ്മുവിലെ ഛോട്ടാ ​ഗാവ് മൊഹല്ലയിലെയും കശ്മീരിലെ ഇബ്കോട്ട് ​ഗ്രാമത്തിലെയും പള്ളികളാണ് സൈനികർ നേരിട്ടിറങ്ങി അറ്റകുറ്റപ്പണികൾ ചെയ്തത്.

ഷെൽ ആക്രമണത്തിൽ പള്ളികളിലെ മേൽക്കൂര പൂർണമായും തകർന്നിരുന്നു. കൂടാതെ മേൽക്കൂരയ്‌ക്ക് മുകളിലായി സ്ഥാപിച്ച സോളാർ പാനലും തകർന്നു. ഇത് പ്രദേശവാസികളെ ഏറെ ബുദ്ധിമുട്ടുണ്ടാക്കി. ഇതോടെയാണ് സൈന്യം മുന്നിട്ടിറങ്ങി പള്ളികളുടെ തകർന്ന ഭാ​ഗങ്ങൾ പുനഃസ്ഥാപിക്കാൻ തീരുമാനിച്ചത്.

ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെയാണ് പാകിസ്താൻ ഇന്ത്യൻ അതിർത്തികൾ ലക്ഷ്യമിട്ട് മിസൈൽ, ഷെൽ ആക്രമണങ്ങൾ നടത്തിയത്. ജനവാസ മേഖലകളിലേക്കുള്ള ആക്രമണത്തിൽ നിരവധി കെട്ടിടങ്ങളാണ് തകർന്നത്.

Share
Leave a Comment