ശ്രീനഗർ: പാക് ഷെല്ലാക്രമണത്തിൽ വീരമൃത്യു വരിച്ചവരുടെ കുടുംബത്തിന് സർക്കാർ ജോലി നൽകും. ജമ്മുകശ്മീർ ലഫ്റ്റനന്റ ഗവർണർ മനോജ് സിൻഹയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. പൂഞ്ചിൽ പാക് ഷെല്ലാക്രണത്തിൽ ജീവൻ നഷ്ടമായവരുടെ കുടുംബങ്ങളെ സന്ദർശിക്കാൻ എത്തിയതായിരുന്നു അദ്ദേഹം.
കേന്ദ്ര സർക്കാരും ജമ്മുകശ്മീർ ഭരണകൂടവും രക്തസാക്ഷി കുടുംബങ്ങൾക്കൊപ്പം എന്നുമുണ്ടാകും. നഷ്ടപരിഹാരം ജീവന് പകരമാകിലെങ്കിലും പരമാവധി സാമ്പത്തിക സഹായവും ചികിത്സ സഹായവും നൽകാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണ്. വീടുകൾ നഷ്ടപ്പെട്ടവർക്കായി സമഗ്ര പുരധിവാസ പദ്ധതി തയ്യാറാക്കുമെന്നും അദ്ദേഹം പറഞ്ഞു. പ്രദേശത്ത് കൂടുതൽ ബങ്കറുകളുടെ നിർമിക്കുമെന്നും അടിയന്തര സാഹചര്യം നേരിടാൻ തക്കവണ്ണമുള്ള ആശുപത്രി പൂഞ്ചിൽ സ്ഥാപിക്കുമെന്നും അദ്ദേഹം അറിയിച്ചു.
അതിർത്തിയിൽ പാക് ഷെല്ലാക്രമണമുണ്ടായ പ്രദേശങ്ങളിൽ മനോജ് സിൻഹയുടെ സന്ദർശനം പുരോഗമിക്കുകയാണ്. പൂഞ്ച് ബ്രിഗേഡ് ആസ്ഥാനം സന്ദർശിച്ച സിൻഹ ബിഎസ്എഫ് ജവാൻമാരുമായി സംവദിച്ചു.