ചരിത്രത്തിലാദ്യമായി ബംഗ്ലാദേശിനെതിരെ ടി20 പരമ്പര സ്വന്തമാക്കി യുഎഇ. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര 2-1 നാണ് നേടിയത്. യുഎഇ ഒരു ടി20 പരമ്പര സ്വന്തമാക്കുന്നതും ആദ്യമാണ്. 15-ാം റാങ്കിലുള്ള ടീമാണ് ബംഗ്ലാദേശിനെ വിളിച്ചുവരുത്തി നാണംകെടുത്തി വിട്ടത്. അവസാന മത്സരത്തിൽ ടോസ് നേടിയ യുഎഇ ബംഗ്ലാദേശിന ബാറ്റിംഗിന് അയക്കുകയായിരുന്നു നിശ്ചിത ഓവറിൽ 9 വിക്കറ്റ് നഷ്ടത്തൽ 162 റൺസെടുക്കാനെ ബംഗ്ലാദേശിന് സാധിച്ചുള്ളു.
41 റൺസെടുത്ത ജേക്കർ അലിയും 40 റൺസെടുത്ത തൻസിദ് ഹസനുമാണ് ടോപ് സ്കോറർമാർ. ആറു പേർ രണ്ടക്കം കാണാതെ പുറത്തായി. നാലോവറിൽ 7 റൺസ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റെടുത്ത ഹൈദർ അലിയാണ് ബംഗ്ലാദേശിന്റെ നട്ടെല്ലൊടിച്ചത്. മറുപടി ബാറ്റിംഗിൽ അലിഷൻ ഷറഫു (68), ആസിഫ് ഖാൻ (26 പന്തിൽ 41) എന്നിവരുടെ ഇന്നിംഗ്സാണ് യുഎഇയ്‌ക്ക് വിജയവും പരമ്പരയും സമ്മാനിച്ചത്. അഞ്ചു പന്ത് ശേഷിക്കെയായിരുന്നു അവരുടെ ചരിത്ര ജയം.