ഇം​ഗ്ലണ്ടിനെതിരെ ആയുഷ് മാത്രേ നയിക്കും, വൈഭവ് സുര്യവംശിക്കൊപ്പം മലയാളിതാരവും സ്ക്വാഡിൽ; ഇന്ത്യൻ ടീം പ്രഖ്യാപിച്ചു

Published by
Janam Web Desk

ഇം​ഗ്ലണ്ട് പരമ്പരയ്‌ക്കുള്ള ഇന്ത്യ അണ്ടർ 19 ടീം പ്രഖ്യാപിച്ചു. ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിം​ഗ്സ് താരമായിരുന്ന ആയുഷ് മാത്രേയാണ് ക്യാപ്റ്റൻ. രാജസ്ഥാന്റെ വണ്ടർ കിഡ്ഡായ 14-കാരൻ സൂര്യവംശി ടീമിൽ സ്ഥാനം നിലനിർത്തി. മലയാളി താരം മുഹമ്മദ് ഇനാനും ടീമിലുണ്ട്.

50 ഓവർ പരിശീല മത്സരം ഇന്ത്യ കളിക്കും. ഇത് ജൂൺ 24-നാണ്. പിന്നീട് അഞ്ചു മത്സരങ്ങളടങ്ങിയ പരമ്പരയിലെ ആദ്യ യൂത്ത് എകദിനം 27ന് കളിക്കും. 30 നും ജൂലായ് രണ്ടിനുമാണ് അടുത്ത മത്സരങ്ങൾ ജൂലായ് അഞ്ചിനും ഏഴിനുമാണ് ശേഷിക്കുന്ന മത്സരങ്ങൾ. റെഡ് ബോൾ മത്സരം ജൂലായ് 12ന് ആരംഭിക്കും.

ഇന്ത്യയുടെ അണ്ടർ 19 ടീം -ആയുഷ് മാത്രേ (c), വൈഭവ് സൂര്യവംശി, വിഹാൻ മൽഹോത്ര, മൗല്യരാജ്‌സിംഗ് ചാവ്‌ഡ, രാഹുൽ കുമാർ, അഭിഗ്യാൻ കുണ്ടു (vc & wk), ഹർവൻഷ് സിംഗ് (WK), ആർ എസ് അംബ്രീഷ്, കനിഷ്‌ക് ചൗഹാൻ, ഖിലൻ പട്ടേൽ, ഹെനിൽ പട്ടേൽ, യുധാജിത് ഗുഹ, പ്രണവ് രാഘവേന്ദ്ര, മുഹമ്മദ് ഇനാൻ, ആദിത്യ റാണ, അൻമോൽജീത് സിംഗ്

സ്റ്റാൻഡ്ബൈ : നമൻ പുഷ്പക്, ഡി ദീപേഷ്, വേദാന്ത് ത്രിവേദി, വികൽപ് തിവാരി, അലങ്ക്രിത് റാപോൾ(Wk)

 

 

Share
Leave a Comment