തിരുവനന്തപുരം: എസ്എഫ്ഐ മുൻ ജില്ലാ സെക്രട്ടറി ഗോകുൽ ഗോപിനാഥ് ബിജെപിയിൽ ചേർന്നു. പിണറായി സർക്കാർ അധികാരത്തിലെത്തിയ 2016ലെ തെരഞ്ഞെടുപ്പിൽ എകെജി സെന്ററിലെ എൽഡിഎഫിന്റെ വാർ റൂം ഇൻചാർജ് ആയിരുന്നു ഗോകുൽ ഗോപിനാഥ്.
പത്താം വയസിൽ മുതൽ ബാലസംഘത്തിലൂടെയാണ് ഗോകുൽ സി പിഎമ്മിനോട് ചേർന്ന് പ്രവർത്തനം തുടങ്ങിയത്. 2021ൽ എസ്എഫ്ഐയുടെ സംസ്ഥാന വൈസ് പ്രസിഡന്റായും എസ്എഫ്ഐയുടെ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയായും പ്രവർത്തിച്ചു. കേരള സർവ്വകലാശാല സെനറ്റ് – സിൻഡിക്കേറ്റംഗമായി പ്രവർത്തിച്ചു. കുടപ്പനക്കുന്ന് ലോക്കൽ കമ്മിറ്റി അംഗവും മണ്ണടി ബ്രാഞ്ച് സെക്രട്ടറിയുമായി പ്രവർത്തിക്കുകയായിരുന്നു.
’17വർഷം സിപിഎമ്മിന്റെ ഭാഗമായിരുന്നുവെന്നും പാർട്ടിയിൽ പെട്ടിതൂക്ക് രാഷ്‌ട്രീയമാണെന്നും ഗോകുൽ ആരോപിച്ചു. തനിക്ക് സ്ഥാനമാനങ്ങൾ ലഭിച്ചത് അങ്ങനെയല്ല. ഒരു പവർ സിൻഡിക്കേറ്റാണ് പാർട്ടിയെ നയിക്കുന്നത്.
സിപിഎം മരുമക്കത്തായത്തെ അംഗീകരിച്ചില്ലെങ്കിൽ ഇടമില്ലാത്ത അവസ്ഥയാണ്. രാഷ്‌ട്രബോധമെന്ന രാഷ്‌ട്രീയമായിരിക്കും ഇനി തന്നെ നയിക്കുകയെന്ന് ഗോകുൽ കൂട്ടിച്ചേർത്തു. ”
മാറാത്തത് പലതും മാറുമെന്നും ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പ്രതികരിച്ചു. വികസിതകേരളം സൃഷ്ടിക്കാൻ ബിജെപിക്ക് മാത്രമേ കഴിയുകയുളളൂവെന്ന് യുവാക്കൾക്ക് അറിയാം, അതിന്റെ തെളിവാണ് ഗോകുലിന്റെ ബിജെപി പ്രവേശനം. സിപഎമ്മിലും കോൺഗ്രസിലും രാജവാഴ്ചയാണ്. അതിന്റെ ഭാഗമായി അഴിമതിയും ദുർഭരണവും ഉണ്ടാകുന്നുവെന്നും രാജീവ് ചന്ദ്രശേഖർ വ്യക്തമാക്കി.
യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി അഡ്വ ഷൈന്‍ലാല്‍ കഴിഞ്ഞ ദിവസം ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറില്‍ നിന്നും ബിജെപി അംഗത്വം സ്വീകരിച്ചിരുന്നു. ഷൈന്‍ ലാലിനൊപ്പം നിതിന്‍ എസ്.ബി. (മണ്ഡലം പ്രസിഡന്റ്, യൂത്ത് കോണ്‍ഗ്രസ്, കോവളം, വെങ്ങാനൂര്‍), നിതിന്‍ എം.ആര്‍. (മുന്‍ യൂണിറ്റ് പ്രസിഡന്റ്, രാജാജി നഗര്‍, യൂത്ത് കോണ്‍ഗ്രസ്), ആല്‍ഫ്രഡ് രാജ് (കെഎസ്‌യു യൂണിറ്റ് വൈസ് പ്രസിഡന്റ്, സിഎസ്‌ഐ ലോ കോളേജ്, പാറശ്ശാല), അമല്‍ സുരേഷ് (വാര്‍ഡ് വൈസ് പ്രസിഡന്റ്, യൂത്ത് കോണ്‍ഗ്രസ് ബൂത്ത് പ്രസിഡന്റ്, തൃക്കണ്ണാപുരം വാര്‍ഡ്), അഖില്‍ രാജ് പി.വി. (അരുവിക്കര മണ്ഡലം പ്രസിഡന്റ്, യൂത്ത് കോണ്‍ഗ്രസ്; മുന്‍ യൂണിറ്റ് പ്രസിഡന്റ്, ചാക്ക ഐടിഐ, കെഎസ്യു) എന്നിവരും പാര്‍ട്ടി അംഗത്വം സ്വീകരിച്ചിരുന്നു