ന്യൂഡൽഹി: പ്രധാനമന്ത്രി ഉജ്ജ്വല യോജന ഒൻപത് വർഷം പൂർത്തിയാക്കുന്ന വേളയിൽ പദ്ധതിയുടെ വിജയം മോദി സർക്കാരിന്റെ ജനക്ഷേമ നയങ്ങളുടെ അംഗീകാരമാണെന്ന് ബിജെപി. പദ്ധതി എല്ലാ വിഭാഗങ്ങളെയും ശാക്തീകരിക്കുന്നതിനും ഇന്ത്യൻ സമ്പദ് വ്യവസ്ഥയുടെ ഉണർവിനും കാരണമായെന്നും ബിജെപി ചൂണ്ടിക്കാട്ടി.
രാജ്യത്തെ ദരിദ്ര കുടുംബങ്ങൾക്ക് എൽപിജി കണക്ഷൻ നൽകുന്ന പദ്ധതിയായ പ്രധാനമന്ത്രി ഉജ്ജ്വല യോജന ഇതുവരെ 10.3 കോടി കണക്ഷനുകൾ നൽകിയിട്ടുണ്ടെന്നും ഏകദേശം 9 കോടി ഗുണഭോക്താക്കൾ പദ്ധതിയുടെ സ്ഥിരം ഉപയോക്താക്കളായി മാറിയിട്ടുണ്ടെന്നും ബിജെപി വക്താവ് തുഹിൻ സിൻഹ പറഞ്ഞു.
എൽപിജി ശൃംഖലയിൽ 7,959 ഇത്രനാക്കാർ കൂടി എത്തിയതോടെ കേന്ദ്രപദ്ധതി കൂടുതൽ വിപുലീകരിക്കപ്പെട്ടു. ഗ്രാമപ്രദേശങ്ങളിൽ ഇത് വളരെ കൂടുതലാണെന്നും, പ്രതിശീർഷ ഉപഭോഗം 3.9 സിലിണ്ടറുകളാണെന്നും അദ്ദേഹം പറഞ്ഞു. ഉത്തർപ്രദേശിൽ 1.8 കോടിയും പശ്ചിമബംഗാളിൽ 1.2 കോടിയും ബിഹാറിൽ 1.1 കോടിയും ഗുണഭോക്താക്കളുണ്ടെന്ന് ബിജെപി വക്താവ് വിശദീകരിച്ചു.
പ്രധാനമന്ത്രി ഉജ്ജ്വല യോജനയുടെ വ്യാപകമായ ജനപ്രീതിയാണ് ഇത് കാണിക്കുന്നത്. കൂടാതെ പദ്ധതി രാജ്യത്തിന്റെ കാർബൺ ബഹിർഗമനം കുറയ്‌ക്കുന്നതിലേക്കും നയിച്ച്. ഇരുവീട്ടിലും എൽപിജി കണക്ഷനെത്തിയതോടെ സ്ത്രീകൾക്കിടയിലെ ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ കുറയുന്നതിനും പദ്ധതി കാരണമായെന്ന് ചൂണ്ടിക്കാട്ടുന്ന നിരധി കേസ് പഠനങ്ങലും ബിജെപി വിശദീകരിച്ചു.