പാലക്കാട്: പ്രധാനമന്ത്രി നരേന്ദ്രമോദിയെ അധിക്ഷേപിച്ച് പാട്ട് പാടിയ സംഭവത്തിൽ എൻഐഎയ്‌ക്കെതിരെ പരാതിയുമായി ബിജെപി കൗൺസിലർ. പാലക്കാട് നഗരസഭയിലെ ബിജെപി കൗൺസിലറായ മിനി കൃഷ്ണകുമാറാണ് എൻഐഎയ്‌ക്ക് പരാതി കൈമാറിയത്. പാട്ടിലെ വരികൾ ഉൾപ്പെടെ ചേർത്തുകൊണ്ടാണ് വേടനെതിരെ പരാതി നൽകിയിരിക്കുന്നത്.
പ്രധാനമന്ത്രിയെ അധിക്ഷേപിച്ചുകൊണ്ടുള്ള പാട്ട് ഇപ്പോഴും യൂട്യൂബിൽ പ്രചരിക്കുന്നുണ്ട്. പാട്ട് യൂട്യൂബിൽ നിന്ന് നീക്കം ചെയ്യാനോ വേടനെതിരെ നടപടിയെടുക്കാനോ സർക്കാർ തയാറാകാത്ത സാഹചര്യത്തിലാണ് വേടനെതിരെ പരാതിയുമായി ബിജെപി രംഗത്തെത്തുന്നത്. ഹൈന്ദവ സമൂഹത്തിനിടയിൽ വിവേചനം സൃഷ്ടിക്കുന്നുവെന്ന് പരാതിയിൽ പറയുന്നു.
നാല് വർഷം മുമ്പ് കൊച്ചിയിൽ നടന്ന പരിപാടിക്കിടെയാണ് പ്രധാനമന്ത്രിയെ അവഹേളിച്ചുകൊണ്ട് വേടൻ പാടിയത്. ‘മോദി കപടദേശവാദി’ എന്നായിരുന്നു അധിക്ഷേപം.