അമിതവണ്ണം കാരണം മാനസികമായും ശാരീരികമായും ഏറെ ബുദ്ധിമുട്ട് അനുഭവിക്കുന്ന ധാരാളം ആളുകൾ നമുക്ക് ചുറ്റുമുണ്ട്. പട്ടിണി കിടന്നും വ്യായാമം ചെയ്തും ശരീരവണ്ണം കുറയ്‌ക്കാൻ ശ്രമിച്ച് വിജയിച്ചവരും പരാജയപ്പെട്ടവരുമുണ്ട്. എന്നാൽ വെറുതെ ആഹാരക്രമീകരണം മാത്രം നടത്തിയാൽ പോര. അതിനായി ചില കാര്യങ്ങൾ കൂടി ശ്രദ്ധിക്കണം. ഭക്ഷണത്തിലും ദിനചര്യങ്ങളിലും ക്രമീകരണം ഏർപ്പെടുത്തേണ്ടതുണ്ട്. ശരീരഭാരം കുറയ്‌ക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയെന്ന് നോക്കാം…
1) ധാരാളം വെള്ളം കുടിക്കുന്നത് വിശപ്പ് കുറയ്‌ക്കാനും അമിതമായി ഭക്ഷണം കഴിക്കുന്നത് തടയാനും സഹായിക്കും.
2) കൊഴുപ്പ്, കാർബോഹൈഡ്രേറ്റ്, പഞ്ചസാര എന്നിവ ഒഴിവാക്കുക. കലോറി വളരെ കുറഞ്ഞ ഭക്ഷണങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്തുന്നതും ഉത്തമമായിരിക്കും.
3) ആരോഗ്യകരമായ ഭക്ഷണം കഴിക്കുന്നത് ശീലമാക്കുക. പഴങ്ങളും പച്ചക്കറികളും ധാന്യങ്ങളും അടങ്ങിയ ഭക്ഷണങ്ങളായിരിക്കണം കഴിക്കേണ്ടത്.
5) കൃത്യമായി ഉറങ്ങാൻ ശ്രമിക്കേണ്ടതും അത്യന്താപേഷിതമാണ്. എല്ലാ ദിവസവും ഏഴ്, എട്ട് മണിക്കൂർ ഉറങ്ങാൻ ശീലിക്കണം.
4) പ്രഭാത ഭക്ഷണം ഒഴിവാക്കാതിരിക്കുക. രാവിലെത്തെ ആഹാരം ഒഴിവാക്കുന്നത് വണ്ണം കൂടാൻ കാരണമാകുന്നു. പ്രോട്ടീൻ അടങ്ങിയ ഭക്ഷണം കഴിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.