സന്ദീപ് റെഡ്ഡി വാങ്ക സംവിധാനം ചെയ്യുന്ന പ്രഭാസ് ചിത്രം സ്പിരിറ്റിൽ നിന്ന് ദീപിക പദുക്കോണിനെ നീക്കി. വലിയ ഡിമാൻ്റുകൾ മുന്നോട്ട് വച്ചതോടെയാണ് താരസുന്ദരിയെ മാറ്റിയതെന്നാണ് പുറത്തുവരുന്ന വിവരം. സ്പിരിറ്റിന്റെ പ്രി പ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കുകയാണ്. ആദ്യഘട്ടത്തിൽ ദീപികയെയാണ് ചിത്രത്തിനായി കരാർ ചെയ്തിരുന്നത്. സംവിധായകനുമായുണ്ടായ കലാപരമായ വൈരുദ്ധ്യങ്ങളുടെ പേരിൽ താരം പിന്മാറിയെന്നാണ് പുറത്തുവരുന്ന വിവരം.
എന്നാൽ താരം മുന്നോട്ട് വച്ച വലിയ ഡിമാൻ്റുകൾ സിനിമയുടെ അണിയറ പ്രവർത്തകർ സ്വീകാര്യമായില്ല. ഇതേത്തുടർന്നാണ് ദീപികയ്‌ക്ക് പകരം മറ്റൊരാളെ പരിഗണിക്കാമെന്ന് അവർ തീരുമാനിക്കുന്നത്. ഓരോ ദിവസവും ആറു മണിക്കൂർ വീതമേ ചിത്രീകരണത്തിനോട് സഹകരിക്കു,
തെലുങ്ക് ഡയലോഗുകൾ പറയില്ല, ശമ്പളമായി 20 കോടിയും ലാഭവിഹിതവും വേണം,100 ദിവസത്തിന് മുകളിൽ ഷൂട്ട് നീണ്ടാൽ ഓരോ ദിവസവും അധിക പ്രതിഫലം വേണം തുടങ്ങിയ ഡിമാന്റുകളാണ് അവർ മുന്നോട്ട് വച്ചത്. അതേസമയം ദീപികയ്‌ക്ക് പകരം തെന്നിന്ത്യൻ താരം രുക്മിണി വസന്തിനെ ചിത്രത്തിലേക്ക് പരിഗണിക്കുന്നുണ്ടെന്നാണ് സൂചന.