രാത്രി പാർട്ടിയിൽ പങ്കെടുക്കാൻ 35 ലക്ഷം; സിനിമയ്‌ക്ക് 2 കോടി; നടി കയാദു ലോഹർ ഇഡിയുടെ നിരീക്ഷണത്തിൽ

Published by
Janam Web Desk

ചെന്നൈ: അഴിമതിക്കേസുമായി ബന്ധപ്പെട്ട് ‘പത്തൊമ്പതാം നൂറ്റാണ്ട്’ നായിക കയാദു ലോഹർ ഇഡിയുടെ നിരീക്ഷണത്തിൽ. തമിഴ്‌നാട്ടിലെ സർക്കാറിന്റെ മദ്യവിൽപന കമ്പനിയായ ടാസ്മാക്കുമായി (തമിഴ്‌നാട് സ്റ്റേറ്റ് മാർക്കറ്റിങ് കോർപ്പറേഷൻ) ബന്ധപ്പെട്ടാണ് നടി ആരോപണം നേരിടുന്നത്.

കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായവർ സംഘടിപ്പിച്ച നൈറ്റ് പാർട്ടിയിൽ പങ്കെടുക്കാൻ ഇരുപത്തിയഞ്ചുകാരി 35 ലക്ഷം രൂപ കൈപ്പറ്റിയെന്നാണ് വിവരം.

അസമിലെ തേസ്പൂർ സ്വദേശിയാണ് കയാദു.  മുഗിൽപേട്ട എന്ന കന്നഡ ചിത്രത്തിലൂടെയാണ് അഭിനയരംഗത്തേക്ക് വന്നത്. പത്തൊമ്പതാം നൂറ്റണ്ടിലൂടെയാണ് മലയാളത്തിൽ എത്തിയത്. പ്രദീപ് രംഗനാഥനൊപ്പം അഭിനയിച്ച ഡ്രാഗൺ എന്ന ചിത്രമാണ് കയാദുവിനെ ശ്രദ്ധേയയാക്കിയത്. നാഷണൽ ക്രഷെന്ന വിശേഷണവും താരത്തിനുണ്ട്.  രണ്ട് കോടിയാണ് സിനിമയിൽ താരത്തിന്റെ പ്രതിഫലമെന്നാണ് റിപ്പോർട്ട്.

Share
Leave a Comment