വരുന്ന ദശകത്തില്‍ വടക്കുകിഴക്കന്‍ മേഖലയില്‍ 50,000 കോടി രൂപ നിക്ഷേപിക്കുമെന്ന് അദാനി ഗ്രൂപ്പ്
Monday, July 14 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home Business

വരുന്ന ദശകത്തില്‍ വടക്കുകിഴക്കന്‍ മേഖലയില്‍ 50,000 കോടി രൂപ നിക്ഷേപിക്കുമെന്ന് അദാനി ഗ്രൂപ്പ്

ആസാമില്‍ മാത്രം 50,000 കോടി രൂപ ചെലവഴിക്കുമെന്ന് മാസങ്ങള്‍ക്ക് മുന്‍പ് അദാനി ഗ്രൂപ്പ് വ്യക്തമാക്കിയിരുന്നു

Janam Web Desk by Janam Web Desk
May 23, 2025, 06:59 pm IST
FacebookTwitterWhatsAppTelegram

മുംബൈ: അടുത്ത 10 വര്‍ഷത്തിനുള്ളില്‍ ഇന്ത്യയുടെ വടക്കുകിഴക്കന്‍ മേഖലകളില്‍ 50,000 കോടി രൂപ നിക്ഷേപിക്കുമെന്ന് അദാനി ഗ്രൂപ്പ് ചെയര്‍മാന്‍ ഗൗതം അദാനി. വെള്ളിയാഴ്ച നടന്ന റൈസിംഗ് നോര്‍ത്ത് ഈസ്റ്റ് നിക്ഷേപക ഉച്ചകോടിയിലാണ് പ്രഖ്യാപനം.

എയര്‍പോര്‍ട്ടുകള്‍, എയ്‌റോ സിറ്റികള്‍, സിറ്റി ഗ്യാസ് വിതരണം, ട്രാന്‍സ്മിഷന്‍, സിമന്റ്, റോഡ് വികസനം തുടങ്ങിയ മേഖലകള്‍ ലക്ഷ്യമിട്ട് ആസാമില്‍ മാത്രം 50,000 കോടി രൂപ ചെലവഴിക്കുമെന്ന് മാസങ്ങള്‍ക്ക് മുന്‍പ് അദാനി ഗ്രൂപ്പ് വ്യക്തമാക്കിയിരുന്നു. ഇതിന് പുറമെയാണ് വടക്കുകിഴക്കന്‍ മേഖലയില്‍ പുതിയ നിക്ഷേപം പ്രഖ്യാപിച്ചിരിക്കുന്നത്.

വടക്കുകിഴക്കന്‍ മേഖലയുടെ തന്ത്രപരമായ പ്രാധാന്യവും അതിന്റെ വികസനത്തിനായുള്ള ഗ്രൂപ്പിന്റെ ദീര്‍ഘകാല വീക്ഷണവും ഗൗതം അദാനി ഊന്നിപ്പറഞ്ഞു. ‘വടക്കുകിഴക്കന്‍ മലനിരകളിലും താഴ്‌വരകളിലും, ഇന്ത്യയുടെ വളര്‍ച്ചാ കഥയുടെ ഒരു പുതിയ അധ്യായം ചുരുളഴിയുകയാണ്,’ അദാനി പറഞ്ഞു.

അസമിന്റെ സാമ്പത്തിക അടിത്തറ ശക്തിപ്പെടുത്താനും മേഖലയുടെ അഭിവൃദ്ധിയിലേക്ക് അര്‍ത്ഥവത്തായ സംഭാവന നല്‍കാനുമുള്ള ഗ്രൂപ്പിന്റെ ഉദ്ദേശ്യം അദാനി ആവര്‍ത്തിച്ചു. കേരളമടക്കം മിക്കവാറും എല്ലാ സംസ്ഥാനങ്ങളിലും വന്‍ പദ്ധതികള്‍ നടത്തുന്നുണ്ടെങ്കിലും പൊതുവെ വടക്കുകിഴക്കന്‍ മേഖലയില്‍ അദാനി ഗ്രൂപ്പിന് പദ്ധതികള്‍ കുറവാണ്. വടക്കുകിഴക്കന്‍ മേഖലയുടെ തന്ത്രപരമായ പ്രാധാന്യം തിരിച്ചറിഞ്ഞ് കൂടുതല്‍ വികസന പദ്ധതികള്‍ ഈ മേഖലയില്‍ നടപ്പാക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ ഊന്നല്‍ കൊടുക്കുന്നുണ്ട്.

Tags: AssamADANI GROUPinvestmentgautam adaniNorth eastern state
ShareTweetSendShare

More News from this section

താരിഫ് യുദ്ധം തുടര്‍ന്ന് ട്രംപ്; മെക്‌സിക്കോയ്‌ക്കും യൂറോപ്യന്‍ യൂണിയനും 30% ഇറക്കുമതി നികുതി, ഇന്ത്യയുമായി വീണ്ടും ചര്‍ച്ച

ഐഫോണ്‍ 17 ഉല്‍പ്പാദനം ചൈനക്കൊപ്പം ഇന്ത്യയിലും തുടങ്ങാന്‍ ആപ്പിള്‍; ഘടകങ്ങള്‍ എത്തിച്ചു തുടങ്ങി, എന്‍ജിനീയര്‍മാരെ പിന്‍വലിച്ച് ചൈനീസ് പാര

ടെസ്‌ലയുടെ കാത്തിരിപ്പ് തീരുന്നു; മുംബൈ ഷോറൂം ചൊവ്വാഴ്ച തുറക്കും, മോഡല്‍ വൈ ആദ്യ കാര്‍

അരാംകോ ജോലിയുപേക്ഷിച്ച് പീറ്റര്‍ പോള്‍ കെട്ടിപ്പടുത്തത് കേരളത്തിലെ ഏറ്റവും വലിയ ഗൃഹോപകരണ റീട്ടെയ്ല്‍ ശൃംഖല

ഇന്ത്യയിലെ എഫ്എംസിജി വമ്പനെ നയിക്കാന്‍ പാലക്കാടന്‍ പെണ്‍കരുത്ത്; പ്രിയ നായര്‍ ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ സിഇഒ

മഹീന്ദ്രയുടെ ഹിറ്റ് മോഡലിന്റെ പുതിയ സീരീസ്; ആവേശത്തില്‍ ഓട്ടോ പ്രേമികള്‍

Latest News

ബംഗ്ലാദേശിൽ ഹിന്ദു വ്യപാരിയെ കോൺക്രീറ്റ് സ്ലാബ്‌ കൊണ്ട് ഇടിച്ച് കൊന്നു; മൃതദേഹത്തിന് പുറത്ത് കയറി നൃത്തം ചെയ്ത് അക്രമികൾ; പ്രതിഷേധം

ബെംഗളൂരുവിൽ നിന്ന് ഇറക്കുമതി ചെയ്ത് വില്പന; 220 ഗ്രാം എംഡിഎംഎയുമായി മൊത്തവിതരണക്കരാൻ പിടിയിൽ

തെരുവ് നായ കുറുകെ ചാടി; ഓട്ടോറിക്ഷ മറിഞ്ഞ് ഡ്രൈവർക്ക് ദാരുണാന്ത്യം

ബറേലിയിലേക്ക് പരിശീലനത്തിന് പോയ മലയാളി സൈനികനെ കാണാനില്ല; സുരേഷ് ഗോപിക്ക് പരാതി നൽകി കുടുംബം

ഭീകരതയുടെ ഇരകൾക്ക് കൈത്താങ്ങ്; നിയമനകത്തുകൾ കൈമാറി ജമ്മു കശ്മീർ ലെഫ്. ഗവർണർ; രാഷ്‌ട്രീയ നേട്ടങ്ങൾക്കായി ഭീകരതയെ മഹത്വവൽക്കരിക്കരുതെന്ന് മനോജ് സിൻഹ

8 ഖാലിസ്ഥാനി ഭീകരരെ അറസ്റ്റ് ചെയ്ത് FBI; ഇന്ത്യയുടെ ‘Most Wanted’ ഭീകരൻ പവിത്തർ സിംഗ് ബടാലയും കസ്റ്റഡിയിൽ

ഗുരുപൂജയ്‌ക്കെതിരെയുള്ള പരാമർശം, ഇടതു പക്ഷത്തിനു ആശയ ദാരിദ്ര്യം: എബിവിപി

തെരുവ് നായ ഇടിച്ച് ഓട്ടോ മറിഞ്ഞു; ഡ്രൈവർ മരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies