കൊച്ചി: മുൻവൈരാഗ്യത്തിന്റെ പേരിൽ എട്ടുവയസുകാരൻ ക്രൂരമായി മർദ്ദിച്ച 40 കാരനെതിരെ കേസെടുത്ത് പൊലീസ്. ഇയാൾ കുട്ടിയുടെ പുറത്തിടിക്കുകയും തുടയിൽ കടിക്കുകയും ചെയ്ത ഞാറയ്‌ക്കൽ സ്വദേശി ജോമോനെതിരെയാണ് മുനമ്പം പൊലീസ് കേസെടുത്തത്. കുട്ടിയുടെ ബന്ധുവിന്റെ വീട്ടിൽ വച്ചായിരുന്നു സംഭവം.
സ്കൂൾ അവധിയായതിനാൽ ബന്ധുവിന്റെ വീട്ടിൽ വന്നുനിൽക്കുകയായിരുന്നു കുട്ടി. പ്രതി മുനമ്പം പ്രദേശത്ത് വിവിധ ജോലികൾ ചെയ്ത ജീവിച്ചിരുന്നയാളാണ്. ഇയാൾ കുറച്ചു ദിസങ്ങൾക്ക് മുൻപ് കുട്ടി നിന്നിരുന്ന ബന്ധുവീട്ടിലെത്തി ബഹളം വച്ചിരുന്നതായി വീട്ടുകാർ പറയുന്നു. വീട്ടുകാർ അറിയിച്ചതിനെത്തുടർന്ന് പൊലീസെത്തിയപ്പോഴേക്കുംപ്രതി ഒളിച്ചിരിക്കുകയായിരുന്നു. എന്നാൽ ഇത് കുട്ടി കാണിച്ചുകൊടുത്തതിലുള്ള വൈരാഗ്യമാണ് മർദനത്തിന് പിന്നിൽ.
പൊലീസ് സ്റ്റേഷനിൽ നിന്നും പുറത്തിറങ്ങിയ പ്രതി 21 ന് രാത്രി വീണ്ടും വീട്ടിൽ അതിക്രമിച്ചുകയറുകയും കുട്ടിയെ പുറത്തിടിക്കുകയും തുടയിൽ കടിക്കുകയും ചെയ്തു. പരിക്കേറ്റ കുട്ടി ആശുപത്രയിൽ ചികിത്സയിലാണ്. പ്രതിയെ ഇതുവരെ പിടികൂടിയിട്ടില്ല.