മലയാളി ഫുട്ബോൾ താരം രാഹുൽ കെപിയെ സ്വന്തമാക്കി ഇംഗ്ലീഷ് ക്ലബായ വെസ്റ്റഹാം യുണൈറ്റഡിന് വേണ്ടി പന്ത് തട്ടും. ദി സോക്കർ ടൂർണമെന്റ് കളിക്കാനാണ് താരത്തെ വെസ്റ്റ്ഹാം സ്വന്തമാക്കിയത്. അമേരിക്കയിലാണ് ടൂർണമെന്റ് നടക്കുന്നത്. കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിലൂടെ വെസ്റ്റ്ഹാം ക്ലബാണ് താരത്തെ സ്വന്തമാക്കിയ കാര്യം പ്രഖ്യാപിച്ചത്. വെസ്റ്റ്ഹാം ജഴ്സിയിൽ ടിഎസ്ടി കളിക്കാൻ താൻ കാത്തിരിക്കുന്നതായി രാഹുൽ പറഞ്ഞു.
25-കാരനായ രാഹുൽ തൃശൂർ സ്വദേശിയാണ്. ഐഎസ്എല്ലിൽ കേരള ബ്ലാസ്റ്റേഴ്സ് താരമായിരുന്ന കെ.പി രാഹുൽ ഒഡിഷയിലേക്ക് കൂടുമാറിയിരുന്നു. ബ്ലാസ്റ്റേഴ്സിനായി 59 മത്സരങ്ങളിൽ നിന്ന് 9 ഗോളുകളും നേടിയിട്ടുണ്ട്. പ്രമുഖ സെവൻസ് ചാമ്പ്യൻഷിപ്പാണ് ടി.എസ്.ടി. ടൂര്‍ണമെന്‍റില്‍ കളിക്കുന്ന ആദ്യ ഇന്ത്യൻ താരമായ രാഹുല്‍ ഇന്ത്യൻ ജഴ്സിയിൽ ഏഴു മത്സരങ്ങൾ കളിച്ചിട്ടുണ്ട്.
48 ടീമുകൾ 12 ഗ്രൂപ്പുകളായി മത്സരിക്കുന്ന ‘ദി സോക്കർ ടൂർണമെന്റ്’ യുഎസിലെ നോർത്ത് കാരലിനയിലാണ് നടക്കുന്നത്. ബോൺമത്, വിയ്യാറയൽ, ബൊറൂസിയ ഡോർട്ട്മുണ്ട്, അത്‍ലറ്റികോ മഡ്രിഡ് എന്നീ ടീമുകളും ടിഎസ്ടിയുടെ ഭാഗമാകുന്നുണ്ട്. ഇതിൽ വിരമിച്ച ഇതിഹാസ താരങ്ങളും പങ്കെടുക്കും.
View this post on Instagram
“>