മുംബൈ: മഹാരാഷ്‌ട്രയിലെ ഹോഴ്സ് റൈഡിങ് അക്കാദമിയിലെ കുതിരയെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ യുവാവ് അറസ്റ്റിൽ. മഹാരാഷ്‌ട്രയിലെ ഗിട്ടിഖദൻ പ്രദേശത്താണ് സംഭവം.
റൈഡിംഗ് അക്കാദമി നടത്തുന്നയാളുടെ പരാതിയിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. രാത്രിയിൽ ഒരു യുവാവ് പരിസരത്ത് അതിക്രമിച്ചു കയറുന്നത് സെക്യൂരിറ്റി ഗാർഡ് കണ്ടതായും ഉടനെ തന്നെ വിവരമറിയിക്കുകയായിരുന്നുവെന്നും ഉടമ പറയുന്നു.
പ്രതിയായ ചോത്യ സുന്ദർ ഖോബ്രഗഡെ കുതിരകളിൽ ഒന്നിനെ ലൈംഗികമായി പീഡിപ്പിക്കുന്ന സിസിടിവി ദൃശ്യങ്ങളും പൊലീസിന് തെളിവായി ലഭിച്ചു. പ്രതിക്കെതിരെ ഭാരതീയ ന്യായ സംഹിത, മൃഗങ്ങളോടുള്ള ക്രൂരത തടയൽ നിയമം എന്നിവയിലെ വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും അന്വേഷണം നടന്നുവരികയാണെന്നും പൊലീസ് അറിയിച്ചു.