തിരുവനന്തപുരം: തയ്യൽക്കാരനെ കുത്തിക്കൊലപ്പെടുത്തിയശേഷം ഒളിവിൽ പോയ ഹോട്ടൽ ജീവനക്കാരനെ പൊലീസ് പിടികൂടി. പാന്റ്സ് തയ്ച്ച് നൽകിയത് ഇഷ്ടപെടാത്തതാണ് കൊലയ്‌ക്കുപിന്നിലെ കാരണം. ഇതുമായി ബന്ധപ്പെട്ട് ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടാവുകയും ഇത് കൊലപാതകത്തിൽ കലാശിക്കുകയുമായിരുന്നു.
തിട്ടുവിള സ്വദേശിയും നാഗർകോവിൽ ഡതി സ്കൂളിന് സമീപം തയ്യൽക്കട നടത്തിവന്ന ശെൽവം (60) ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ഇയാളെ കത്രികകൊണ്ട് കുത്തിക്കൊലപ്പെടുത്തി ഒളിവിൽപോയ തൂത്തുക്കുടി തൂത്തുക്കുടി ശ്രീവൈകുണ്ഠം സെയ്‌തുങ്കനല്ലൂർ സ്വദേശിയും, നാഗർകോവിലിലെ ഹോട്ടൽ ജീവനക്കാരനുമായ ചന്ദ്രമണി(37)യാണ് അറസ്റ്റിലായത്.
വ്യാഴാഴ്ച രാത്രി തയ്യൽക്കടയിൽപോയ ആളാണ് ശെൽവത്തെ മരിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്ന് വടശ്ശേരി പൊലീസ് സിസിടിവി ക്യാമറകൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി ചന്ദ്രമണി പിടിയിലാകുന്നത്.