എല്ലാ ഐപിഎൽ സീസണ് ഒടവിലും മഹേന്ദ്ര സിംഗ് ധോണി എന്നാണ് വിരമിക്കുന്നത് എന്നൊരു ചോദ്യം എല്ലാവരുടെ മനസിലുമുണ്ടാകും. അത് കമന്റേറ്റേഴ്സ് നേരിട്ട് താരത്തോട് ചോദിക്കുകയും ചെയ്യും. ചെന്നൈയുടെ അവസാന മത്സരത്തിന് ശേഷം ഇതേ ചോദ്യം ധോണിക്ക് നേരിടേണ്ടിവന്നു. അതിനുള്ള ധോണിയുടെ മറുപടി ആരാധകർക്ക് സന്തോഷം നൽകുന്നതായിരുന്നു. ഹർഷാ ഭോഗ്ലയോടായിരുന്നു മറുപടി.
“വീണ്ടും, ഞാൻ അതേ കാര്യം തന്നെ പറയുന്നു. തീരുമാനമെടുക്കാൻ നാലോ അഞ്ചോ മാസമുണ്ടല്ലോ? എന്താണ് ചെയ്യേണ്ടതെന്ന് തീരുമാനിക്കാൻ തിടുക്കമൊന്നുമില്ല. നിങ്ങൾക്ക് അറിയാമോ; ശരീരം ഫിറ്റാക്കാൻ എല്ലാ വർഷവും 15 ശതമാനം കൂടുതൽ അധ്വാനമുണ്ട്.—ധോണി പറഞ്ഞു.
ഋതുരാജ് ഗെയ്ക്വാദിന് പരിക്കേറ്റപ്പോഴാണ് 43-കാരൻ വീണ്ടും ചെന്നൈയുടെ നായക കുപ്പായം അണിയുന്നത്. എന്നിട്ടും അഞ്ചുവട്ടം ചാമ്പ്യന്മാരായ ടീമിന് അവസാന സ്ഥാനത്തേ ഫിനിഷ് ചെയ്യാനായുള്ളു. ഐപിഎൽ ചരിത്രത്തിൽ ആദ്യമായാണ് ചെന്നൈ അവസാന സ്ഥാനവുമായി സീസൺ അവസാനിപ്പിക്കുന്നത്.















