ചെന്നൈ സൂപ്പർ കിംഗ്‌സിന്റെ സ്റ്റാൻഡ്-ഇൻ ക്യാപ്റ്റൻ എംഎസ് ധോണി, പൊതുവെ മൈതാനത്തെ ശാന്തമനോഭാവത്തിന് പ്രശംസിക്കപ്പെട്ടിട്ടുള്ളയാളാണ്. ധോണിയുടെ ക്ഷമ നശിച്ച അപൂർവം സന്ദർഭങ്ങളേ കളിക്കളത്തിൽ ഉണ്ടായിട്ടുള്ളൂ. കഴിഞ്ഞ ദിവസം നടന്ന ഗുജറാത്ത് ടൈറ്റൻസിനെതിരായ ഐപിഎൽ മത്സരത്തിനിടെയും ഇത്തരമൊരു സന്ദർഭമുണ്ടായി.
ഫീൽഡിംഗ് സെറ്റ് ചെയ്യുമ്പോൾ തന്റെ നിർദ്ദേശങ്ങൾ കേൾക്കാതിരുന്നതിന് ബൗളർമാരായ ശിവം ദുബെയും മതീഷ പാതിരാണയുമാണ് ധോണിയുടെ ചൂടൻ മുഖം നേരിട്ടത്. രവീന്ദ്ര ജഡേജയുടെ ഓവറിന് തൊട്ടുമുൻപാണ് സംഭവം. സിഎസ്കെ ക്യാപ്റ്റനെ ദേഷ്യത്തിൽ കണ്ടതോടെ അതിന് ഉത്തരം നൽകിയത് കമന്റേറ്ററായിരുന്നു. ദുബെയും പതിരാണയുമാണ് ധോണിയെ ദേഷ്യം പിടിപ്പിച്ച താരങ്ങളെന്ന് അവർ വെളിപ്പെടുത്തി.
When #CaptainCool lost his cool! 🥵
A tactical masterclass & an uncanny #MSDhoni‘s moment – #CSK‘s last match this season had it all! 💛
Watch the LIVE action ➡ https://t.co/XfCrZHriFf #IPLonJioStar 👉 #SRHvKKR | LIVE NOW on Star Sports Network & JioHotstar! pic.twitter.com/wxPM71McJI
— Star Sports (@StarSportsIndia) May 25, 2025
എന്നാൽ നിർദേശങ്ങൾ വ്യക്തമാക്കി കഴിഞ്ഞപ്പോൾ ഇരുവരും അനുസരണയുള്ള ശിഷ്യന്മാരായി മാറി. തൊട്ടടുത്ത പന്തിൽ ഒരു അതിവേഗ ഷോട്ട് കളിയ്‌ക്കാൻ ശ്രമിച്ച ഷാരൂഖ് ഖാനെ ഷോർട്ട് തേർഡ്മാനിൽ നിന്ന പാതിരാണ ക്യാച്ച് ചെയ്ത് പുറത്താക്കി. പിന്നാലെ സായി സുദർശനും ബാക്ക്‌വേർഡ് പോയിന്റിൽ ശിവം ദുബെയ്‌ക്ക് ക്യാച്ച് നൽകി മടങ്ങി.