കെഎസ്ആർടിസി ഡ്രൈവറിൽ നിന്ന് മോശം അനുഭവമുണ്ടായെന്ന് പറഞ്ഞ് പോസ്റ്റ് ചെയ്ത റിയാലിറ്റി ഷോ താരങ്ങളുടെ വീഡിയോക്ക് വിമർശനം. റെസ്മിൻ ഭായിയും അപ്സരയുമാണ് വീഡിയോ പങ്കുവച്ചത്. ഡ്രൈവറിൽ നിന്നുണ്ടായ മോശം അനുഭവം ചോദിക്കാനെത്തിയ തങ്ങളുടെ ദേഹത്തേക്ക് ബസ് കയറ്റാൻ ശ്രമിച്ചെന്നാണ് ഇവർ വീഡിയോയിലൂടെ പറയുന്നത്.
രണ്ടു തവണ ഡ്രൈവർ മോശമായി പെരുമാറിയെന്നും തലനാരിഴയ്‌ക്കാണ് രക്ഷപ്പെട്ടതെന്നുമാണ് ഇവർ വ്യക്തമാക്കുന്നത്. എന്നാൽ വീഡിയോ പങ്കുവച്ചതിന് പിന്നാലെ താരങ്ങൾക്കെതിരെയാണ് വിമർശനം ഉയർന്നത്. ഡ്രൈവറോട് മാന്യമായി ചോദിച്ചെന്ന് പറഞ്ഞ ഇവരാണ് മോശമായി പെരുമാറിയതെന്നാണ് നെറ്റിസൺസ് പറയുന്നത്. അതേസമയം ചിലർ ഇവർക്ക് പിന്തുണ നൽകി, ഡ്രൈവറെ വിമർശിക്കുന്നുമുണ്ട്.
“എടോ പോടോ എന്നൊക്കെ വല്ലവനെയും വിളിക്കാൻ നിങ്ങൾക്കാരാണ് അധികാരം തന്നിരിക്കുന്നത്. നിർത്താതെ പോയെങ്കിൽ അത് അങ്ങോട്ടുള്ള പെരുമാറ്റം കൊണ്ടാണ്. ജനങ്ങൾ ന്യായത്തിന്റെ സൈഡിലെ നിക്കു. മക്കളെ”
“തന്തേടെ പ്രായം ഉള്ളയാളെ ഡോ എന്ന് വിളിച്ച് അഭിസംബോധ ചെയ്തവളെ അയാൾ mind ചെയ്യാതെ പോയത് അയാളുടെ പക്വത”
“ഒന്ന് പൊയിനാടി നിനക്ക് കംപ്ലയിന്റ് ഉണ്ടങ്കിൽ നിയമ പരം ആയി പൊ. നിന്റെ മാന്യത ഇതിൽ തന്നെ ഉണ്ട്” എന്നൊക്കെയാണ് കമന്റുകൾ.
“ഇപ്പോൾ അങ്കമാലി കെഎസ്ആർടിസി സ്റ്റാൻഡിലാണ് ഇപ്പോഴുള്ളത്. യാത്ര ചെയ്യുന്ന സമയത്ത് ഒരു മോശം അനുഭവം ഉണ്ടായി. വലതുവശം ചേർന്ന് കാറിൽ പോയിക്കൊണ്ടിരിക്കെ ഇടത് വശത്ത് നിർത്തിയിരുന്ന കെഎസ്ആർടിസി ബസ് യാതൊരു സിഗ്നലും തരാതെ വലത് വശത്തേക്ക് തിരിഞ്ഞു. അപകടം നടക്കേണ്ടതായിരുന്നു. ഞങ്ങൾ ബ്രേക്ക് പിടിച്ചതുകൊണ്ട് മാത്രമാണ് അപകടം ഒഴിവായത്. ഞങ്ങൾക്ക് പരുക്ക് പറ്റിയിട്ടുണ്ട്. സഡൻ ബ്രേക്ക് പിടിച്ചതുകൊണ്ട് തല പോയി ഇടിച്ച് വയ്യാണ്ടായി”.
“അടുത്ത സ്റ്റോപ്പിൽ ബസ് നിർത്തിയപ്പോൾ ഓവർടേക്ക് ചെയ്ത് ബസിന് മുന്നിൽ കാർ നിർത്തി. കാറിൽ നിന്ന് ഇറങ്ങി സൈഡിൽ പോയി മാന്യമായി എന്താണ് കാണിച്ചതെന്ന് ചോദിക്കാൻ ചെന്നപ്പോൾ അയാൾ ഒരക്ഷരം മിണ്ടാതെ ഞാൻ നിൽക്കുന്ന സൈഡ് ചേർത്ത് വണ്ടിയെടുത്തു. ചെറിയ വ്യത്യാസത്തിലാണ് അപകടം ഒഴിവായത്. അല്ലെങ്കിൽ എന്റെ കാലിലൂടെ വണ്ടി കയറി ഇറങ്ങിയേനെ”.—എന്നായിരുന്നു ഇവർ വീഡിയോയിൽ പറയുന്നത്.
View this post on Instagram
“>