പ്രതിസന്ധിഘട്ടത്തിൽ ഇന്ത്യൻ സേനയ്‌ക്ക് കരുത്തുനൽകാൻ പുത്തൻ കണ്ടെത്തലുമായി ഐഐടി ബിഹുവിലെ ശാസ്ത്രജ്ഞൻ. പ്രൊഫ. ഹരിപ്രഭാത് ഗുപ്തയാണ് സേനാംഗങ്ങൾക്ക് മുന്നിലെ തടസ്സങ്ങളെ നേരത്തെ തിരിച്ചറിയാൻ സഹായിക്കുന്ന ഉപകരണം വികസിപ്പിച്ചെടുത്തത്.
സാറ്റലൈറ്റ്- ഇന്റർനെറ്റ് സംവിധാനങ്ങളുടെ സഹായമില്ലാതെ അസാധരണമായ നീക്കങ്ങൾ തിരിച്ചറിഞ്ഞ് ഫോട്ടോഗ്രാഫുകൾ പകർത്തി സേനയ്കക് കൈമാറാൻ ഈ ഉപകരണത്തിന് സാധിക്കും. ഉപകരണം ഹാക്ക് ചെയ്യാൻ സാധിക്കത്തതിനാൽ പൂർണ്ണമായും സുരക്ഷിതമാണ്. നിബിഢ വനത്തിൽ ഐആർ സെൻസറും മോഷൻ സെൻസറും ഉപയോഗിക്കാൻ കഴിയാത്ത സാഹചര്യത്തിലും മനുഷ്യ സന്നിധ്യം തിരിച്ചറിയാൻ ഇവയ്‌ക്ക് കഴിവുണ്ട്.
20 ഗ്രാം മാത്രം ഭാരമുള്ള ഉപകരണം ഡ്രോണുകളിലടക്കം ഘടിപ്പിക്കാൻ കഴിയും. ദേശീയ സുരക്ഷ, അടിയന്തര രക്ഷാപ്രവർത്തനങ്ങൾ എന്നിവയിൽ സുപ്രധാന പങ്കുവഹിക്കാൻ കഴിയുന്ന ഉപകരണത്തിന് പേറ്റന്റെ് സ്വന്തമാക്കാനുള്ള ശ്രമങ്ങളിലാണ് ഹരിപ്രഭാത് ഗുപ്തയും സംഘവും.