മ്യൂച്ച്വല്‍ ഫണ്ടിലും ഇനി അംബാനി മാജിക്; സെബിയുടെ അനുമതി ലഭിച്ചു
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

മ്യൂച്ച്വല്‍ ഫണ്ടിലും ഇനി അംബാനി മാജിക്; സെബിയുടെ അനുമതി ലഭിച്ചു

ജിയോബ്ലാക്ക്‌റോക്ക് അസറ്റ് മാനേജ്‌മെന്റിന് മ്യൂച്ച്വല്‍ ഫണ്ട് ബിസിനസ് ചെയ്യാന്‍ സെബിയുടെ അനുമതി. ബ്ലാക്ക്‌റോക്കിന്റെ ലോകപ്രശസ്ത നിക്ഷേപ സ്ട്രാറ്റജിയുമായാണ് കമ്പനിയുടെ വരവ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 27, 2025, 04:09 pm IST
Facebook
Twitter
WhatsAppTelegram

ടെലികോം ഉള്‍പ്പടെ വിവിധ വ്യവസായ മേഖലകളെ കീഴ്‌മേല്‍ മറിച്ച മുകേഷ് അംബാനിയുടെ റിലയന്‍സ് ഇന്‍ഡസ്ട്രീസ് മ്യൂച്ച്വല്‍ ഫണ്ട് ബിസിനസിലും ‘ഡിസ്‌റപ്ഷ’ന് ഒരുങ്ങുന്നു. മ്യൂച്ച്വല്‍ ഫണ്ട് ബിസിനസുകള്‍ ചെയ്യുന്നതിന് ജിയോബ്ലാക്ക്‌റോക്ക് അസറ്റ് മാനേജ്‌മെന്റ് കമ്പനിക്ക് സെബിയില്‍ നിന്നും അനുമതി ലഭിച്ചു. ജിയോ ഫിനാന്‍ഷ്യല്‍ സര്‍വീസസ് ലിമിറ്റഡും പ്രമുഖ ആഗോള ധനകാര്യ നിക്ഷേപക സ്ഥാപനമായ ബ്ലാക്ക്‌റോക്കും ചേര്‍ന്നുള്ള സംയുക്ത സംരംഭമാണ് ജിയോബ്ലാക്ക്‌റോക്ക്.

അതിവേഗവളര്‍ച്ചയാണ് റീട്ടെയില്‍ മ്യൂച്ച്വല്‍ ഫണ്ട് നിക്ഷേപകരുടെ എണ്ണത്തില്‍ രാജ്യത്തുണ്ടാകുന്നത്. ഇന്‍സ്റ്റിറ്റിയൂഷണല്‍ ഇന്‍വെസ്റ്റേഴ്‌സിന്റെ നിരക്കിലും ഇത് പ്രകടമാണ്. ജിയോബ്ലാക്ക്‌റോക്ക് അസറ്റ് മാനേജ്‌മെന്റ് നൂതന നിക്ഷേപ പദ്ധതികളായിരിക്കും നിക്ഷേപകര്‍ക്കായി അവതരിപ്പിക്കുകയെന്ന് കമ്പനി പറയുന്നു. ജിയോ ഫിനാന്‍ഷ്യല്‍ സര്‍വീസസ് ലിമിറ്റഡിന്റെ ഡിജിറ്റല്‍ വ്യാപ്തിയും പ്രാദേശിക വിപണിയെക്കുറിച്ചുള്ള ആഴത്തിലുള്ള ധാരണയും, ബ്ലാക്ക് റോക്കിന്റെ ആഗോള നിക്ഷേപ വൈദഗ്ധ്യവും മുന്‍നിര റിസ്‌ക് മാനേജ്‌മെന്റ് സാങ്കേതികവിദ്യയും ചേരുമ്പോള്‍ മ്യൂച്ച്വല്‍ ഫണ്ട് ബിസിനസ് രംഗത്ത് വലിയ മാറ്റങ്ങളായിരിക്കും വരികയെന്നാണ് വിപണി വിദഗ്ധരുടെ പ്രതീക്ഷ.

മല്‍സരാധിഷ്ഠിതവും സുതാര്യവുമായ പ്രൈസിംഗ്, ബ്ലാക്ക്‌റോക്കിന്റെ പേരുകേട്ട റിസ്‌ക് മാനേജ്‌മെന്റ് പദ്ധതി ഉപയോഗപ്പെടുത്തിയുള്ള നൂതനാത്മകമായ ഉല്‍പ്പന്നങ്ങള്‍ എന്നിവയായിരിക്കും ജിയോബ്ലാക്ക്‌റോക്ക് അസറ്റ് മാനേജ്‌മെന്റ് കമ്പനിയുടെ സവിശേഷത. ഇത് നിക്ഷേപകര്‍ക്ക് മറ്റെവിടെയും ലഭിക്കില്ല. ഒരു പൊതു ഡാറ്റ ലാംഗ്വേജിലൂടെ ഇന്‍വെസ്റ്റ്‌മെന്റ് മാനേജ്‌മെന്റ് പ്രക്രിയയെ ഏകീകരിപ്പിക്കുന്ന ലോകപ്രശസ്ത പ്രൊപ്രൈറ്ററി ടെക്‌നേളജി പ്ലാറ്റ്‌ഫോമായ ബ്ലാക്ക്‌റോക്കിന്റെ അലാദിന്‍ ഇതിന്റെ ഭാഗമായി ഉപഭോക്താക്കള്‍ക്ക് ലഭ്യമാകും. റീട്ടെയ്ല്‍ നിക്ഷേപകര്‍ക്ക് ഇത് കാര്യമായി ഗുണം ചെയ്യും, പ്രത്യേകിച്ച് ഡിജിറ്റലായി ഇടപാടുകള്‍ നടത്തുമ്പോള്‍.

ഡാറ്റ അധിഷ്ഠിത നിക്ഷേപ തീരുമാനങ്ങള്‍ എടുക്കാന്‍ സഹായിക്കുന്ന നിരവധി നിക്ഷേപ പദ്ധതികള്‍ വരും മാസങ്ങളില്‍ ജിയോബ്ലാക്ക്‌റോക്ക് അവതരിപ്പിക്കും.

‘ഇന്ത്യയുടെ ദ്രുതഗതിയിലുള്ള വളര്‍ച്ചയെ നയിക്കുന്നത് ധീരമായ അഭിലാഷങ്ങളും സ്വപ്‌നങ്ങളുമുള്ള ഒരു പുതിയ തലമുറയാണ്. ബ്ലാക്ക്റോക്കുമായുള്ള ഞങ്ങളുടെ പങ്കാളിത്തം ആഗോള നിക്ഷേപ വൈദഗ്ധ്യത്തിന്റെയും ജിയോയുടെ ഡിജിറ്റല്‍-ഫസ്റ്റ് ഇന്നവേഷന്റെയും ശക്തമായ സംയോജനമാണ്. എല്ലാ ഇന്ത്യക്കാര്‍ക്കും നിക്ഷേപം ലളിതവും എളുപ്പത്തിലും ലഭ്യമാകേണ്ടതുണ്ട്. അതില്‍ ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണ്. ഇന്ത്യയിലെ സാമ്പത്തിക ശാക്തീകരണത്തിന്റെ ഭാവി രൂപപ്പെടുത്തുന്നതില്‍ ജിയോബ്ലാക്ക്റോക്ക് അസറ്റ് മാനേജ്മെന്റ് ഒരു പരിവര്‍ത്തനാത്മക പങ്ക് വഹിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്,’ ജിയോ ഫിനാന്‍ഷ്യല്‍ സര്‍വീസസ് ലിമിറ്റഡിന്റെ നോണ്‍-എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഇഷ അംബാനി പറഞ്ഞു.

ഇന്ത്യയില്‍ ഇന്ന് അസറ്റ് മാനേജ്മെന്റ് രംഗത്ത് വലിയ അവസരം നിലനില്‍ക്കുന്നു. ആവേശകരമാണത്. കുറഞ്ഞ ചെലവില്‍ ഗുണനിലവാരമുള്ള നിക്ഷേപ ഉല്‍പ്പന്നങ്ങള്‍ നേരിട്ട് നിക്ഷേപകര്‍ക്ക് എത്തിക്കുന്ന ജിയോബ്ലാക്ക്റോക്കിന്റെ ഡിജിറ്റല്‍-ഫസ്റ്റ് ഉപഭോക്തൃ സമീപനം, ഓഹരി വിപണികളിലേക്കുള്ള പ്രവേശനത്തിന്റെ നിരവധി നേട്ടങ്ങള്‍ ഇന്ത്യയിലെ കൂടുതല്‍ ആളുകളിലേക്ക് എത്തിക്കുന്നു. ഞങ്ങളുടെ പങ്കാളിയായ ജിയോഫിനാന്‍ഷ്യല്‍ സര്‍വീസസുമായി ചേര്‍ന്ന്, സമ്പാദിക്കുന്നവരുടെ ഒരു രാജ്യത്തില്‍ നിന്ന് നിക്ഷേപകരുടെ ഒരു രാജ്യത്തിലേക്കുള്ള ഇന്ത്യയുടെ സുസ്ഥിരമായ പരിണാമത്തിന്റെ ഭാഗമാവുകയാണ് ഞങ്ങള്‍, ബ്ലാക്ക്റോക്കിലെ ഇന്റര്‍നാഷണല്‍ മേധാവി റേച്ചല്‍ ലോര്‍ഡ് പറഞ്ഞു.

അസറ്റ് മാനേജ്‌മെന്റ് കമ്പനിയുടെ മാനേജിംഗ് ഡയറക്റ്ററും സിഇഒയുമായി സിദ്ദ് സ്വാമിനാഥനെ നിയമിച്ചതായും ജിയോബ്ലാക്ക്‌റോക്ക് അറിയിച്ചു. 20 വര്‍ഷത്തിലധികം അസറ്റ് മാനേജ്മെന്റ് മേഖലയില്‍ പരിചയസമ്പത്തുണ്ട് സിദ്ദ് സ്വാമിനാഥന്. മുമ്പ് അദ്ദേഹം ബ്ലാക്ക്റോക്കില്‍ ഇന്റര്‍നാഷണല്‍ ഇന്‍ഡെക്‌സ് ഇക്വിറ്റിയുടെ തലവനായിരുന്നു, അവിടെ അദ്ദേഹം 1.25 ട്രില്യണ്‍ ഡോളര്‍ ആസ്തിയാണ് കൈകാര്യം ചെയ്തിരുന്നത്. അതിനുമുമ്പ്, ബ്ലാക്ക്റോക്കിന്റെ യൂറോപ്പ് മേഖലയുടെ ഫിക്‌സഡ് ഇന്‍കം പോര്‍ട്ട്ഫോളിയോ മാനേജ്മെന്റിന്റെ തലവനായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.

വിവിധ ആസ്തി വിഭാഗങ്ങളിലായി വ്യാപകമായ അനുഭവസമ്പത്തുണ്ട് സിദ് സ്വാമിനാഥന്. ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാളിറ്റി ഇന്‍വെസ്റ്റ്‌മെന്റ് പ്രൊഡക്റ്റസ് ഡിജിറ്റലായി ഇന്ത്യയിലുടനീളമുള്ള നിക്ഷേപകര്‍ക്ക് ലഭ്യമാക്കുകയാണ് ജിയോബ്ലാക്ക്‌റോക്ക് അസറ്റ് മാനേജ്‌മെന്റ് കമ്പനിയുടെ ലക്ഷ്യം. രാജ്യത്തിന്റെ നിക്ഷേപ ആവാസവ്യവസ്ഥയുടെ വളര്‍ച്ചയില്‍ മുഖ്യ പങ്കുവഹിക്കുമിത്. ഈ സംരംഭത്തെ നയിക്കാന്‍ സാധിച്ചതില്‍ എനിക്ക് വലിയ സന്തോഷമുണ്ട്-സിദ്ദ് സ്വാമിനാഥന്‍ പറഞ്ഞു.

 

Tags: jioambaniMutual Fundblackrock
Share
Tweet
SendShare

More News from this section

ശ്രീകൃഷ്ണ ജയന്തി; കണ്ണൂരിൽ ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തിൽ  അഞ്ഞൂറിലേറെ ശോഭായാത്രകൾ

എന്തൊരു ധൈര്യം!! ‘ആരും ഫോണിൽ റെക്കോർഡ് ചെയ്യുന്നില്ലല്ലോ, അതുകൊണ്ട് പറയാം, പത്തുവർഷം ഭരിച്ചപ്പോൾ പാർട്ടിക്കാർക്ക് അഹങ്കാരം കൂടി’; സിപിഎമ്മിനെതിരെ തോമസ് ഐസക്

അനാശാസ്യ കേന്ദ്രങ്ങളിൽ എത്തുന്നവരും കുറ്റക്കാർ; ‘കസ്റ്റമർ’ പ്രതിയല്ലെങ്കിൽ നിയമത്തിന്റെ ലക്ഷ്യം പരാജയപ്പെടും, ഭിന്നവിധികളിൽ വ്യക്തത വരുത്തി ഹൈക്കോടതി

സിപിഐയെ പിണക്കേണ്ടെന്ന് സിപിഎം; ഉപനേതൃപദവിയിൽ വിട്ടുവീഴ്ച, പ്രതിപക്ഷ ഉപനേതൃസ്ഥാനം ഒഴിച്ചിടാൻ ആലോചന, എൽഡിഎഫിലെ കൂട്ടായ നേതൃത്വ ആവശ്യം വീണ്ടും നിർണായകമാകുന്നു

കേരളത്തില്‍ കുറേ പെണ്‍പുലികളുണ്ട്, ഇവരാരും കാന്തപുരം എന്ന പേര് കേട്ടിട്ടുമിട്ടില്ല അതിയാന്‍ പറഞ്ഞതൊട്ട് അറിഞ്ഞിട്ടുമില്ല, ജീവനോടെ ഉണ്ടായിരിക്കുമല്ലേ ??”: യുവരാജ് ഗോകുൽ

ടൈംസ് സ്‌ക്വയറിൽ കത്തിയാക്രമണം; ബാങ്ക് ഓഫ് അമേരിക്ക വൈസ് പ്രസിഡന്റ് കൊല്ലപ്പെട്ടു, അക്രമിയെ സുരക്ഷാ ഉദ്യോഗസ്ഥർ വെടിവെച്ചു കൊന്നു

Latest News

യമുനയിലെ ശക്തമായ ഒഴുക്കില്‍ സൈനിക ബോട്ട് മറിഞ്ഞു; ജവാന്‍മാരെ കാണാതായതായി റിപ്പോര്‍ട്ട്; തിരച്ചില്‍ തുടരുന്നു

“പുറത്ത് പോയി നോക്കാം, നിങ്ങൾ ജോലി തുടരൂ…”; നേപ്പാൾ പ്രളയത്തിൽ ചൈനീസ് സൂപ്പർവൈസർ തിരികെ എത്തിയില്ലെന്ന് രക്ഷപ്പെട്ട തൊഴിലാളി

4-0ന് മുന്നില്‍, പിന്നെ തകര്‍ച്ച! ചൈന മാസ്റ്റേഴ്‌സിലും ലക്ഷ്യ സെന്നിന് നിരാശ; ആദ്യറൗണ്ടില്‍ പുറത്ത്

‘ഫേക്ക് ന്യൂസാണെന്ന് കരുതി’; ഇംഗ്ലണ്ടിനെതിരായ തോല്‍വിക്ക് പിന്നാലെ പാക് താരങ്ങളെ പുറത്താക്കിയ വാര്‍ത്ത കേട്ട് ഞെട്ടല്‍

ഹര്‍ദിക് പാണ്ഡ്യ മുംബൈ ഇന്ത്യന്‍സില്‍ തുടരും; അടുത്ത സീസണില്‍ ക്യാപ്റ്റനാകില്ല, തിലക് വര്‍മ്മയ്‌ക്ക് സാധ്യത; തീരുമാനം രോഹിത്തിന്റെ

കഴിച്ചവർക്ക് ആരോഗ്യപ്രശ്നം; പ്രളയജലത്തിനൊപ്പമെത്തുന്ന പരിചയമില്ലാത്ത മത്സ്യങ്ങൾ കഴിക്കരുത്; മുന്നറിയിപ്പ് നൽകി ബിഹാർ സർക്കാർ

റൊണാള്‍ഡീഞ്ഞോയുടെ വരവ് കാത്തിരുന്നോ? കൊച്ചിയിലെ ബ്രസീല്‍ ലെജന്‍ഡ്‌സ് പോരാട്ടത്തിന് പുതിയ തീയതി; ഇനി സെപ്റ്റംബര്‍ 23ന്

അടുത്തൊന്നും തീഹാറിൽ നിന്നും ഇറങ്ങാൻ കഴിയുമെന്ന് തോന്നുന്നില്ല;  വിധവയെപ്പോലെ ജീവിക്കേണ്ട; പാകിസ്ഥാനി ഭാര്യയെ തലാഖ് ചൊല്ലുന്നുവെന്ന് യാസിൻ മാലിക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies