വിവാഹാഭ്യർത്ഥന നിരസിച്ച യുവതിയുടെ വീടിന് മുന്നിൽ തീകൊളുത്തി ജീവനൊടുക്കാൻ ശ്രമിച്ച് യുവാവ്. പെട്രോൾ ദേഹത്തൊഴിച്ചാണ് ഇയാൾ തീ കൊളുത്തിയത്. പ്രദേശവാസികൾ തടയാൻ ശ്രമിച്ചെങ്കിലും വഴങ്ങിയില്ല. ഇതിന്റെ ഞെട്ടിപ്പിക്കുന്ന സിസിടിവി ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി. യുപിയിലെ അംദാരിയ ഗ്രാമത്തിലായിരുന്നു നടുക്കുന്ന സംഭവം. നാട്ടിൽ നിന്ന് പുറത്തു ജോലി ചെയ്യുന്ന യുവാവാണ് കടുംകൈ കാട്ടിയത്.
കുപ്പിയിൽ പെട്രോളുമായി യുവതിയുടെ വീടിന് മുന്നിലെത്തിയ യുവാവ്. ഇവരോട് വിവാഹാഭ്യർത്ഥന നടത്തി, എന്നാൽ യുവതി ഇത് നിരസിച്ചു. തൊട്ടുപിന്നാലെ ശരീരത്തിലൂടെ പെട്രോൾ ഒഴിച്ച് തീകൊളുത്തുകയായിരുന്നു. ഇയാളെ തടയാൻ പ്രദേശവാസികൾ ശ്രമിച്ചെങ്കിലും ഇവരെ തട്ടിമാറ്റി യുവാവ് തീകൊളുത്തുകയായിരുന്നു. തീ പെട്ടെന്ന് ആളിപ്പടർന്നതോടെ നാട്ടുകാരും പിന്മാറി.
നിമിഷങ്ങൾക്ക് ശേഷം ഇയാൾ പെൺകുട്ടിയുടെ വീടിന് മുന്നിൽ നടന്നെത്തിയതോടെ അവിടെയുണ്ടായിരുന്നവർ വെള്ളമൊഴിച്ച് തീകെടുത്തി. പിന്നെ ഇയാൾ കുഴഞ്ഞു വീണു. ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവാവിന്റെ നില അതീവഗുരതരമാണ്. ആദ്യം പൊലീസ് എത്തി ബല്ലിയ ആശുപത്രിയിലും അവിടെ നിന്ന് വാരണസിയിലേക്കും കൊണ്ടുപോവുകയായിരുന്നു.
#ballia
प्रेमिका के घर के सामने प्रेमी ने फिल्मी अंदाज में किया आत्म दाह ।बलिया ब्रेकिंग -जनपद के फेफना थाना क्षेत्र अंतर्गत अमडरिया गांव में एक दिल दहला देने वाली घटना आई सामने ।
मिल रही जानकारी के अनुसार बाहर से पैसे कमा कर लौटा युवक फिल्मी स्टाइल में पहुँचा युवती के दरवाजे… pic.twitter.com/h1e8KreMWe
— राजू गुप्ता (@8E31kYZlXjGW2Oy) May 27, 2025















